എടപ്പാൾ: പച്ചക്കറിക്കച്ചവടത്തിനിടെ സ്ഥാനാർഥികളെ പ്രകീർത്തിച്ച് വരികൾ എഴുതുന്ന തിരക്കിലാണ് 48കാരാനായ ഉണ്ണികൃഷ്ണൻ. പല തെരഞ്ഞെടുപ്പികളിലായി 70ഓളം സ്ഥാനാർഥികൾക്കായി ഗാനങ്ങൾ രചിച്ചു. ഉണ്ണികൃഷ്ണൻ പ്രചാരണ ഗാനം എഴുതിയാൽ സ്ഥാനാർഥിക്ക് വിജയമുറപ്പെന്ന് നാട്ടിലൊരു സംസാരമുണ്ട്.
ഗാന രചന, കഥ, കവിത, നാടകം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഉണ്ണികൃഷ്ണൻ ബഹുമുഖ പ്രതിഭയാണ്. പടിഞ്ഞാറങ്ങാടി ഒതളൂർ സ്വദേശിയായ കുറുപ്പത്ത് ഉണ്ണികൃഷ്ണൻ ചങ്ങരംകുളത്താണിപ്പോൾ താമസം. നടുവട്ടത്തെ പച്ചക്കറിക്കടയിലാണ് ജോലി. അമേച്വർ നാടകവേദികളിലൂടെയാണ് പ്രഫഷണൽ രംഗത്തെത്തി കലാപ്രവർത്തനങ്ങളിൽ മുഴുകിയത്. പ്രമുഖ നാടകകൃത്ത് ഹേമന്ത്കുമാർ ഉൾപ്പടെയുള്ളവരുടെ രചനകളിൽ തന്മയത്വത്തോടെ പകർന്നാടിയിട്ടുണ്ട് ഇദ്ദേഹം.
മരണാസന്നയായ നിളയെ കണ്ടപ്പോൾ എഴുതിയ 'തർപ്പണം' ആയിരുന്നു ആദ്യ കവിത. പിന്നീട് നൂറിൽപരം കവിതകൾ രചിച്ചു. ജീവിതമാർഗം തേടി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച ഇദ്ദേഹം കുറച്ചു കാലം കോളമെഴുത്തുകാരനായും തിളങ്ങി. ഭാര്യ പ്രസന്നയും ബിരുദത്തിന് പഠിക്കുന്ന കൃഷ്ണപ്രിയ, പ്ലസ്ടു വിദ്യാർഥിനി പ്രിയനന്ദന എന്നിവർ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.