മ​ല​പ്പു​റം ന​ഗ​ര​സ​ഭ സി.​ഡി.​എ​സ് (ഒ​ന്ന്) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യം നേ​ടി​യ എ​ല്‍.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍

സി.ഡി.എസ്​ തെരഞ്ഞെടുപ്പ്​: മലപ്പുറം നഗരസഭയിൽ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിജയം

മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ല്‍ ര​ണ്ട് കു​ടും​ബ​ശ്രീ സി.​ഡി.​എ​സി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും വി​ജ​യം. സി.​ഡി.​എ​സ് ഒ​ന്ന്​ എ​ല്‍.​ഡി.​എ​ഫും സി.​ഡി.​എ​സ് ര​ണ്ട്​ യു.​ഡി.​എ​ഫും നേ​ടി. ആ​ദ്യ​മാ​യാ​ണ് ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ട​തു​പ​ക്ഷം സി.​ഡി.​എ​സ് പി​ടി​ക്കു​ന്ന​ത്.

21 പേ​രു​ള്ള സി.​ഡി.​എ​സ് ഒ​ന്നി​ല്‍ 12 വോ​ട്ട് നേ​ടി​യാ​ണ് ഇ​ട​തു​പ​ക്ഷം അ​ധ്യ​ക്ഷ, ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​ത്. ഒ​മ്പ​ത് വോ​ട്ട് യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു. ന​ഗ​ര​സ​ഭാ 18ാം വാ​ര്‍ഡ് കോ​ട്ട​പ്പ​ടി​യി​ല്‍നി​ന്നു​ള്ള അ​നു​ജ ദേ​വ് സി.​ഡി.​എ​സ് ഒ​ന്നി​ല്‍ അ​ധ്യ​ക്ഷ​യാ​യും 13ാം വാ​ര്‍ഡ് കാ​ള​മ്പാ​ടി​യി​ല്‍നി​ന്നു​ള്ള നു​സ്‌​റ​ത്ത് ഉ​പാ​ധ്യ​ക്ഷ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​ഗ​ര​സ​ഭ വാ​ര്‍ഡ് ആ​റ് മു​ത​ല്‍ 26 വ​രെ​യാ​ണ് സി.​ഡി.​എ​സ് ഒ​ന്നി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്. 19 പേ​രു​ള്ള സി.​ഡി.​എ​സ് ര​ണ്ടി​ല്‍ 17 വോ​ട്ടു​ക​ള്‍ക്കാ​ണ് യു.​ഡി.​എ​ഫ് അ​ധ്യ​ക്ഷ, ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ട​തു​പ​ക്ഷം ര​ണ്ടു​വോ​ട്ട് നേ​ടി.

32ാം വാ​ര്‍ഡ് മു​തു​വ​ത്ത്പ​റ​മ്പി​ല്‍നി​ന്നു​ള്ള ജു​മൈ​ല ത​ണ്ടു​തു​ലാ​ന്‍ അ​ധ്യ​ക്ഷ​യാ​യും 32ാം വാ​ര്‍ഡ് പ​ട്ട​ര്‍ക​ട​വി​ല്‍നി​ന്നു​ള്ള ഷം​ല റി​യാ​സ് ഉ​പാ​ധ്യ​ക്ഷ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ​യും 27 മു​ത​ല്‍ 40 വ​രെ​യു​മാ​ണ് സി.​ഡി.​എ​സ് ര​ണ്ടി​ല്‍ ഉ​ള്‍പ്പെ​ട്ട ന​ഗ​ര​സ​ഭ വാ​ര്‍ഡു​ക​ള്‍. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ക്ക് മു​ന്ന​ണി​ക​ള്‍ സ്വീ​ക​ര​ണം ന​ല്‍കി. ആ​ദ്യ​മാ​യി ന​ഗ​ര​സ​ഭ​യി​ല്‍ സി.​ഡി.​എ​സ് ഭ​ര​ണം ല​ഭി​ച്ച​തോ​ടെ ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍ത്ത​ക​ര്‍ ന​ഗ​ര​ത്തി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വും ന​ട​ത്തി.

മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ സി.​ഡി.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യു.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ൾ

കോ​ഡൂ​ര്‍: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൻ, വൈ​സ്‌​ചെ​യ​ർ​പേ​ഴ്‌​സ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചി​നെ​തി​രെ 14 വോ​ട്ടു​ക​ള്‍ക്ക് യു.​ഡി.​എ​ഫ് പാ​ന​ല്‍ വി​ജ​യി​ച്ചു. നി​ല​വി​ലെ ചെ​യ​ർ​പേ​ഴ്‌​സ​ൻ കെ. ​ആ​രി​ഫ റ​ഹി​മാ​ന്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ട​ക്കേ​ണ്ണ​യി​ല്‍ നി​ന്നു​ള്ള മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം കെ.​പി. ഷ​ബ്‌​ന ഷാ​ഫി​യെ വൈ​സ്‌​ചെ​യ​ർ​പേ​ഴ്‌​സ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ട്ടി​ല​ങ്ങാ​ടി: പ​ഞ്ചാ​യ​ത്ത് സി.​ഡി.​എ​സ് പ്ര​സി​ഡ​ന്‍റാ​യി മു​സ്​​ലിം ലീ​ഗി​ലെ എം. ​ര​സ്ന​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കോ​ൺ​ഗ്ര​സി​ലെ എം. ​ബി​ന്ദു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി.​പി.​എ​മ്മി​ലെ കെ.​പി. വി​ജി​ഷ​യെ എ​ട്ടി​നെ​തി​രെ 11 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ര​സ്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മേ​ലാ​റ്റൂ​ർ: വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സി.​ഡി.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചാം വാ​ർ​ഡി​ൽ​നി​ന്നു​ള്ള ടി. ​ശ്രീ​ലേ​ഖ ചെ​യ​ർ​പേ​ഴ്സ​നാ​യും 13ാം വാ​ർ​ഡി​ലെ കെ.​വി. രു​ഗ്മി​ണി വൈ​സ് ചെ​യ​ർ​പേ​ഴ്സ​നാ​യും ഐ​ക​ക​ണ്​​ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 16 വാ​ർ​ഡു​ക​ളി​ൽ 13 എ​ൽ.​ഡി.​എ​ഫി​നും മൂ​ന്നെ​ണ്ണം യു.​ഡി.​എ​ഫി​നും ല​ഭി​ച്ചു. വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ.​ടി. ജ​യ​ശ്രീ​യെ ചെ​യ​ർ​പേ​ഴ്സ​നാ​യും കെ. ​റ​ഫീ​ഖ ബ​ഷീ​റി​നെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 16 വാ​ർ​ഡു​ക​ളി​ൽ 11ഉം ​എ​ൽ.​ഡി.​എ​ഫ്​ വി​ജ​യി​ച്ചു.

എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ ഷീ​ജ സു​രേ​ഷി​നെ ചെ​യ​ർ​പേ​ഴ്സ​നും കെ. ​ജാ​സ്മി​നെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 15 വാ​ർ​ഡു​ക​ളി​ൽ 10 എ​ണ്ണം യു.​ഡി.​എ​ഫി​നും അ​ഞ്ച് എ​ണ്ണം എ​ൽ.​ഡി.​എ​ഫി​നും ല​ഭി​ച്ചു. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​നാ​യി വി. ​സൗ​മ്യ​യെ​യും വൈ​സ് ചെ​യ​ർ​പേ​ഴ്സ​നാ​യി ഷ​ഹ​നാ​സ് ബാ​നു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 19ൽ 15 ​വാ​ർ​ഡു​ക​ളി​ലും യു.​ഡി.​എ​ഫ്​ വി​ജ​യി​ച്ചു.

Tags:    
News Summary - CDS election: LDF and UDF win in Malappuram municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.