മലപ്പുറം: ഇലക്ട്രിക് വാഹനങ്ങൾക്ക് ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ ചാർജിങ് സ്േറ്റഷനുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി സർക്കാർ. നിയമസഭയിൽ പി. ഉബൈദുല്ല എം.എൽ.എയുെട ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാറിെൻറ ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നതിെൻറ ഭാഗമായി അനെര്‍ട്ടും കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വിസസ് ലിമിറ്റഡും സംയുക്തമായിട്ടാണ് ജില്ലയില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
മലപ്പുറം 110 കെ.വി സബ്സ്റ്റേഷൻ പരിസരം, 110 കെ.വി സബ്സ്റ്റേഷൻ പരിസരം പെരിന്തൽമണ്ണ, വെന്നിയൂർ മിനി വൈദ്യുതി ഭവനത്തിന് സമീപം, പൊന്നാനി 110 കെ.വി സബ്സ്റ്റേഷൻ പരിസരം, തിരൂർ 110 കെ.വി സബ്സ്റ്റേഷൻ സമീപം, വള്ളുവമ്പ്രം സബ്സ്റ്റേഷന് സമീപം, ചേളാരി സബ്സ്റ്റേഷൻ പരിസരം, കരിപ്പൂർ വിമാനത്താവളം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. സർക്കാറിെൻറയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള സൗകര്യപ്രദമായ സ്ഥലങ്ങൾ കണ്ടെത്തി അനർട്ടാണ് ഇത് നിർമിക്കുക.
ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നു. ഒരു സ്റ്റേഷന് സമീപം കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഫോര്‍മര്‍ നിര്‍ബന്ധമാണ്. ഇതില്ലാത്ത കേന്ദ്രങ്ങളില്‍ പുതുതായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം. നേരത്തേ മലപ്പുറം കുന്നുമ്മലില്‍ ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിക്കാന്‍ അനെര്‍ട്ട് അധികൃതര്‍ പരിശോധന നടത്തിയിരുന്നെങ്കിലും കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് വലിയ തുക വരുമെന്നു കണ്ട് പദ്ധതി താൽക്കാലികമായി ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.