വേങ്ങര: ഭക്ഷ്യമേളയുടെ രുചിഭേദങ്ങൾക്കൊപ്പം കാൽപന്തുകളിയുടെ വിശ്വമേളയും ആസ്വദിക്കാൻ അവസരമൊരുക്കുന്ന 'ഫുഡ് ആൻഡ് ബാൾ കാർണിവലി'ന് വെള്ളിയാഴ്ച വേങ്ങരയിൽ തുടക്കമാകും. 'മാധ്യമം' മീഡിയ പാർട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറം സംഘടിപ്പിക്കുന്ന പരിപാടി ഘോഷയാത്രയോടെയാണ് ആരംഭിക്കുക. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഘോഷയാത്ര വൈകീട്ട് നാലിന് വേങ്ങര ലിയാന കോംപ്ലക്സ് പരിസരത്തുനിന്ന് ആരംഭിച്ച് കാർണിവൽ നടക്കുന്ന കുറ്റാളൂർ സബാഹ് സ്ക്വയറിൽ സമാപിക്കും.
കാർണിവൽ നഗരിയുടെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ നിർവഹിക്കും. ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികയുടെ നേതൃത്വത്തിൽ സംസ്ഥാന -ദേശീയ ഫുട്ബാൾ ടീമംഗങ്ങളായിരുന്ന ജില്ലയിൽനിന്നുള്ള താരങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് എട്ടുമുതൽ ഫുട്ബാൾ പ്രദർശനം നടക്കും. വ്യത്യസ്ത വിഭവങ്ങളുടെ അകമ്പടിയോടെയുള്ള ഭക്ഷ്യമേളയാണ് കാർണിവലിന്‍റെ മുഖ്യ ആകർഷണം.
ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ, സെമി, ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്ന ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ കാർണിവൽ ആരംഭിക്കും. രാത്രി എട്ടുമുതൽ ഫുട്ബാൾ പ്രദർശനവും അരങ്ങേറും. ഡിസംബർ 10ന് കാർണിവൽ വേദിയിൽ മാസ്റ്റർ ഷെഫ്, ഡെസേർട്ട് മാസ്റ്റർ മത്സരങ്ങൾ നടക്കും. പൊതുജനങ്ങൾക്കും മുതിർന്നവർക്കുമുള്ള ഷൂട്ടൗട്ട്, ഫ്രീസ്റ്റൈൽ ഫുട്ബാൾ, ഗേൾ ആൻഡ് ബാൾ മത്സരങ്ങളും വിവിധ കലാപരിപാടികളും കാർണിവലിന്‍റെ ഭാഗമായുണ്ട്.
മലപ്പുറം: കാൽപന്തിനെ മെയ്വഴക്കം കൊണ്ട് അമ്മാനമാടുന്നവർക്കായി ഇതാ ഒരു അഖിലകേരള മത്സരം. ഫ്രീസ്റ്റൈൽ ഫുട്ബാളിൽ വൈദഗ്ധ്യമുള്ളവർക്കായി ഡിസംബർ 14ന് വേങ്ങരയിലാണ് വ്യത്യസ്തമായ മത്സരം ഒരുക്കിയിരിക്കുന്നത്. 'മാധ്യമം' മീഡിയ പാർട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറം സംഘടിപ്പിക്കുന്ന 'ഫുഡ് ആൻഡ് ബാൾ കാർണിവലി'ന്‍റെ ഭാഗമായി കുറ്റാളൂർ സബാഹ് സ്ക്വയറിലാണ് മത്സരം.
Come to Vengara to get addicted to footballലോകകപ്പ് ഫുട്ബാൾ സെമിഫൈനൽ കാണാനെത്തുന്ന ഫുട്ബാൾ പ്രേമികൾക്ക് മുമ്പിൽ തങ്ങളുടെ പ്രകടനം കാഴ്ച വെക്കാനുള്ള അവസരമാണ് ലഭിക്കുക. കാർണിവലിന്‍റെ ഭാഗമായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ആകർഷക സമ്മാനങ്ങളും ട്രോഫികളുമുണ്ട്. മികച്ച പ്രകടനം നടത്തുന്നവർക്ക് ഭാവിയിൽ ശ്രദ്ധേയമായ അവസരങ്ങളും ഒരുക്കും. മത്സരത്തിൽ പങ്കാളിയാകാൻ 96450 06838 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.