മലപ്പുറം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിമാനമാർഗമെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ക്വാറൻറീൻ ചട്ടങ്ങൾ നിർബന്ധമാക്കുന്നില്ലെന്ന് പരാതി.
കരിപ്പൂർ വഴി വന്നവർ നേരത്തെ എയർപോർട്ട് ടാക്സികളിലോ തൊഴിലുടമകൾ ഏർപ്പെടുത്തിയിരുന്ന വാഹനത്തിലോ ആയിരുന്നു മടങ്ങിയത്. എന്നാൽ, കുറച്ച് ദിവസങ്ങളിലായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങുന്നവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. നിലവിലുള്ള ചട്ടപ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും ഇവിടെ ഏഴ് ദിവസം ക്വാറൻറീനിൽ ഇരിക്കണം.
വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പുറത്തു പോകുേമ്പാൾ ക്വാറൻറീൻ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതായാണ് ആരോപണമുയർന്നിരിക്കുന്നത്.
കരിപ്പൂരിൽ നിന്ന് ടാക്സിയിലോ തൊഴിലുടമകൾ ഏർപ്പെടുത്തുന്ന വാഹനത്തിലോ മടങ്ങാൻ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
അതേസമയം, വിമാനത്താവളത്തിൽ നിന്ന് ഇവർ മടങ്ങുന്നത് എങ്ങനെയെന്ന് ഉറപ്പ് വരുത്തേണ്ടത് പൊലീസിെൻറ ചുമതലയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.