ചേലേമ്പ്ര: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ചെട്ടിയാർമാട് മേൽപ്പാലത്തിന് സമീപം അടിപ്പാത നിർമിക്കാൻ മണ്ണ് മാന്തുന്നതിനിടെ ഗുഹ കണ്ടെത്തി. അമ്പതോളം പേർക്ക് കടന്നുപോവാൻ പാകത്തിലുള്ളതാണിത്. ഗുഹയുടെ സാന്നിധ്യത്തെക്കുറിച്ച് അറിവില്ലെന്ന് പ്രദേശത്തുകാർ പറയുന്നു.
ഗുഹ കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി സ്ഥലത്ത് മണ്ണെടുക്കൽ നിർത്തി. നേരത്തെയും ദേശീയപാത പ്രവൃത്തിക്കിടെ വിവിധയിടങ്ങളിൽ ഇത്തരത്തിൽ ഗുഹകളും കല്ലറകളും കണ്ടെത്തിയത് വാർത്തകളിലിടം നേടിയിരുന്നു. കാക്കഞ്ചേരിയിൽ കല്ലറയും ഇടിമൂഴിക്കലിൽ മനുഷ്യരുടെതെന്ന് സംശയിക്കുന്ന എല്ലുകളും ഇടിമുഴിക്കലിൽ തന്നെ നിർമിച്ചതെന്ന് കരുതുന്ന കല്ലും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.