പുളിക്കൽ: ഭർത്താവ് അല്ലെങ്കിൽ ഭാര്യ, ദമ്പതികളുടെ സ്വന്തം വാർഡെന്ന് പെരുമയാണ് ചെറുകാവ് പഞ്ചായത്തിലെ പൂച്ചാൽ വാർഡിനുള്ളത്. ഭർത്താവ് കഴിഞ്ഞാൽ ഇടം വലം നോക്കണ്ട, അടുത്ത തവണ ഭാര്യ തന്നെ മത്സരരംഗത്തുണ്ടാവും.
അത്ര കണ്ട് കുടുംബകാര്യമാണ് പൂച്ചാൽ വാർഡ് ഈ ദമ്പതികൾക്ക്. അമ്പഴാത്തിങ്ങൾ മുഹമ്മദ് ബഷീറും ഭാര്യ മൈമൂന ബഷീറുമാണ് ഈ അപൂർവ നേട്ടത്തിനുടമകൾ.
തുടർച്ചയായി നാലാം തവണയാണ് മുസ്ലിം ലീഗ് ടിക്കറ്റിൽ ഇവർ ഒരേ വാർഡിൽ മത്സരരംഗത്തിറങ്ങുന്നത്. 2005ൽ നടന്ന െതരഞ്ഞെടുപ്പിൽ ബഷീർ ഇവിടെനിന്ന് െതരഞ്ഞെടുക്കപ്പെട്ടു. അവിടെ തുടങ്ങുന്ന വാർഡിൽ ഇവരുടെ തേരോട്ടം. 2010ൽ ബഷീറിെൻറ ഭാര്യ മൈമൂന ജനപ്രതിനിധിയായി. 2015ൽ ഊഴം ബഷീറിനായിരുന്നു.
അഞ്ചുവർഷം പൂർത്തിയാക്കി ബഷീർ പടിയറങ്ങിയപ്പോൾ ഭാര്യ തന്നെ മത്സരരംഗത്തുവന്നു. മൈമൂന ബഷീർ രണ്ടാംതവണയും പൂച്ചാലിൽനിന്ന് ജനപ്രതിനിധിയാകുയെന്ന ലക്ഷ്യവുമായി മത്സര രംഗത്തിറങ്ങിയിരിക്കുകയാണ്.
പഞ്ചായത്തിലെ മറ്റൊരു വാർഡായ കണ്ണംവെട്ടിക്കാവിലും ഭർത്താവിന് പകരം ഭാര്യയാണ് മത്സരിക്കുന്നത്. നിലവിലെ ജനപ്രതിനിധി കോപ്പിലാൻ മൻസൂറലിയുടെ ഭാര്യ ഫൗസിയ മൻസൂറലിയാണ് ഇവിടെനിന്ന് ജനവിധി തേടുന്നത്. മൻസൂറലി ഒരു തവണയേ ജനപ്രതിനിധിയായിട്ടുള്ളൂ. ഫൗസിയക്കിത് കന്നിയങ്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.