തിരൂരങ്ങാടി: കോവിഡ് രോഗത്തിനെതിരെയുള്ള മൂന്നാംഘട്ട വാക്സിൻ പരീക്ഷണത്തിന് ബഹ്റൈനിൽ സ്വയം വിധേയനായി മലയാളി യുവാവ്. തിരൂരങ്ങാടി കക്കാട് കരിമ്പിൽ സ്വദേശി കെ. നൗഷാദാണ് വാക്‌സിനേഷൻ നടത്തിയത്. ബഹ്റൈനിൽ സീസൺ ഗ്രൂപ് കമ്പനിയിൽ രണ്ടര വർഷമായി ഷെഫായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ നൗഷാദ് ഫെബ്രുവരിയിലാണ് തിരിച്ചുപോയത്.
വാക്സിൻ കുത്തിവെപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വയം തൽപരനായി ബഹ്റൈൻ മെഡിക്കൽ ഡിപ്പാർട്ട്മെൻറിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് മെസേജ് വന്നതിെൻറ അടിസ്ഥാനത്തിൽ വാക്സിൻ സ്വീകരിച്ചു. മൂന്നാം ഘട്ട പരീക്ഷണത്തിലാണ് നൗഷാദ് ഉൾപ്പെട്ടത്. ബഹ്റൈനിൽ ആറായിരത്തോളം പേരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. ചൈനയുടെ സിനോഫാം സി.എൻ.ബിജിയാണ് ഇത് വികസിപ്പിക്കുന്നത്.
ആഗസ്റ്റ് 16ന് ആദ്യ ഡോസ് സ്വീകരിച്ചശേഷം ആരോഗ്യപ്രവർത്തകർ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് നൗഷാദ് പറഞ്ഞു. ഓരോ ദിവസത്തെയും ആരോഗ്യവിവരങ്ങൾ നാല് നേരം സ്വയം പരിശോധന നടത്തി രേഖപ്പെടുത്താനുള്ള ഡയറിയും നൽകിയിട്ടുണ്ട്. 21ാം ദിവസമായ സെപ്റ്റംബർ ആറിന് അടുത്ത വാക്സിൻ സ്വീകരിക്കും. 35ാം ദിവസവും 49ാം ദിവസവും ഡോക്ടർ പരിശോധിക്കും. 12 മാസമാണ് ഇതിെൻറ പഠന കാലാവധി. നൗഷാദിെൻറ സന്നദ്ധതക്ക് പിതാവ് സെയ്തലവിയുടെയും മാതാവ് സുഹ്റയുടെയും ഭാര്യ മുഹ്സിനയുടെയും പിന്തുണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.