മുക്കുപണ്ടം പണയം വെച്ച്​ പണം തട്ടിയ കേസിൽ പ്രതി അറസ്​റ്റിൽ

പാണ്ടിക്കാട്: മുക്കുപണ്ടം പണയംവെച്ച് 1,30,000 രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്​റ്റിൽ. തമ്പാനങ്ങാടി സ്വദേശി പട്ടാണി അബ്​ദുൽ അസീസിനെയാണ് (53) പാണ്ടിക്കാട് സ്​​േറ്റഷൻ ഹൗസ് ഓഫിസർ അമൃതരംഗ​െൻറ നേതൃത്വത്തിൽ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

2021 ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. മണപ്പുറം ഫിനാൻസി​െൻറ പാണ്ടിക്കാട് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്നാണ് കേസ്. സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. നിലവിൽ ഇയാൾ മറ്റൊരു കേസിൽ പൊന്നാനി സബ് ജയിലിലാണ്. കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്തയാഴ്ച അപേക്ഷ നൽകും.

എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നൗഷാദ്, സി.പി.ഒമാരായ ഹാരിസ് മഞ്ചേരി, ഷിംന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Tags:    
News Summary - Defendant arrested in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.