അരീക്കോട്: വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരികടത്ത്, ലഹരിവസ്തു കൈവശം വെക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി.
അരീക്കോട് സ്റ്റേഷൻ പരിധിയിലെ പൂവത്തിക്കൽ പുളിക്കചാലിൽ അബ്ദുൽ അസീസിനെതിരെയാണ് കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരുവർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 'കാപ്പ' 15ാം വകുപ്പ് പ്രകാരമാണ് വിലക്ക്.
അരീക്കോട് പൊലീസ് നൽകിയ റിപ്പോർട്ട് പ്രകാരം തൃശൂർ മേഖല ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടർ ജനറൽ അക്ബറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അരീക്കോട്, മഞ്ചേരി, കൊണ്ടോട്ടി, വാഴക്കാട് സ്റ്റേഷനുകളിലായി നിരവധി കേസുകൾ അസീസിനെതിരെയുണ്ട്. ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന നിരവധി പേർക്കെതിരെ കാപ്പ നിയമം നടപ്പാക്കാൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു.
നിയന്ത്രണങ്ങൾ ലംഘിച്ച് അസീസ് ജില്ലയിൽ പ്രവേശിച്ചാൽ അരീക്കോട് പൊലീസിലോ അടുത്തുള്ള സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് പൊലീസ് ഇൻസ്പെക്ടർ ഉമേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.