മലപ്പുറം: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം 'ഓപറേഷൻ ഫോക്കസ് ത്രീ' പരിശോധന തുടരുന്നു. പരിശോധനയോടൊപ്പം തന്നെ ഓരോ നിയമലംഘനങ്ങളെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ഡ്രൈവർമാർക്ക് ബോധവത്കരണം നൽകുകയും ചെയ്യുന്നുണ്ട്. മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കൽ, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ അനധികൃതമായി മോടി കൂട്ടിയ വാഹനങ്ങൾക്കെതിരെയും അമിത ഭാരം കയറ്റിയ വാഹനങ്ങൾക്കെതിരെയും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത് ഹെൽമെറ്റും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിച്ചത് തുടങ്ങിയ 18 കേസുകളിലായി 1,04,500 രൂപ പിഴ ചുമത്തി. എൻഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ പി. ബോണി, കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ സംസ്ഥാനപാതകൾക്ക് കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്കരണവും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.