പൊന്നാനി: കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ച കെട്ടിട സമുച്ചയത്തിൽനിന്ന് പൊന്നാനി കോടതി താലൂക്ക് ഓഫിസ് സമുച്ചയത്തിലേക്ക് മാറ്റാൻ ആലോചന. കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽനിന്ന് ഓഫിസുകൾ ഓരോന്നായി മാറിയതിന് പിറകെയാണ് കോടതിയും പ്രവർത്തനം മാറ്റാൻ തീരുമാനിക്കുന്നത്.
സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന ദേശീയപാത സ്ഥലമെടുപ്പ് ഓഫിസ് പ്രവർത്തനം നിർത്തലാക്കിയതോടെ ഒഴിവുവന്ന രണ്ട് വലിയ ഓഫിസുകളിൽ കോടതി പ്രവർത്തിപ്പിക്കാനാണ് ആലോചനയുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് തഹസിൽദാരോട് സ്ഥലം ആവശ്യപ്പെട്ടത്.
നിലവിൽ കോടതിക്കായി മിനി സിവിൽ സ്റ്റേഷനിലെ കോമ്പൗണ്ടിൽ കെട്ടിടം തയാറായിട്ടുണ്ട്. എന്നാൽ, ഇവിടെ കോടതി പ്രവർത്തിക്കാനുള്ള സൗകര്യം അപര്യാപ്തമായതിനാലാണ് കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, 10 കോടി രൂപ ചെലവിൽ പുതിയ അനക്സ് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി പൊളിക്കേണ്ടി വരുന്ന വില്ലേജ് ഓഫിസിനും താലൂക്ക് ഓഫിസിൽ സൗകര്യം ഒരുക്കണമെന്ന് ആവശ്യമുണ്ടെങ്കിലും സ്ഥലം താലൂക്ക് ഓഫിസിൽ ഇല്ലാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.