ജില്ല ജനറൽ ആശുപത്രി കടലാസിൽ തന്നെ; അഞ്ചാം തവണയും 100 രൂപ മാത്രം

മ​ഞ്ചേ​രി: ജി​ല്ല​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലും ചി​റ്റ​മ്മ​ന​യം. അ​ഞ്ചാം ത​വ​ണ​യും ടോ​ക്ക​ൺ തു​ക​യാ​യി 100 രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. ജ​ന​സം​ഖ്യാ​നു​പാ​തം നോ​ക്കി​യാ​ൽ മ​ല​പ്പു​റ​ത്തി​ന് ര​ണ്ടോ മൂ​ന്നോ ജ​ന​റ​ൽ ആ​ശു​പ​ത്രി വേ​ണം. എ​ന്നാ​ൽ, 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജി​ല്ല​ക്ക് സ്വ​ന്ത​മാ​യൊ​രു ജ​ന​റ​ൽ ആ​ശു​പ​ത്രി പോ​ലു​മി​ല്ല.

നി​ല​വി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കി ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ഏ​ക ജ​ന​റ​ൽ ആ​ശു​പ​ത്രി ന​ഷ്​​ട​മാ​യ​ത്. അ​ന്ന് പ്ര​ഖ്യാ​പി​ച്ച ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ക​ട​ലാ​സി​ൽ ത​ന്നെ​യാ​ണ്. 2014ൽ ​യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കാ​യി ബ​ജ​റ്റി​ൽ 10 കോ​ടി നീ​ക്കി​വെ​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ടു​ള്ള ബ​ജ​റ്റി​ൽ ടോ​ക്ക​ൺ തു​ക മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ചെ​ര​ണി​യി​ൽ ടി.​ബി ആ​ശു​പ​ത്രി നി​ൽ​ക്കു​ന്ന മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് എം.​എ​ൽ.​എ അ​ട​ക്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ അ​ഞ്ച് കി​ലോ​മീ​റ്റ​ർ താ​ഴെ​യും അ​തോ​ടൊ​പ്പം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ഭ്യ​മാ​കു​ന്ന​ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യേ​ക്കാ​ൾ മി​ക​ച്ച സേ​വ​ന​മാ​ണെ​ന്നു​ള്ള​തി​നാ​ൽ പു​തു​താ​യി ആ​ശു​പ​ത്രി ആ​രം​ഭി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. അ​തേ​സ​മ​യം, മ​റ്റു​ജി​ല്ല​ക​ളി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​ടു​ത്തു​ത​ന്നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കരിപ്പൂരിന്​ ഇത്തവണയും അവഗണന

ക​രി​പ്പൂ​ർ: സം​സ്ഥാ​ന​ത്ത്​ പൊ​തു​മേ​ഖ​ല​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക വി​മാ​ന​ത്താ​വ​ള​മാ​യ കോ​ഴി​ക്കോ​ടി​ന്​ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ക്കു​റി​യും അ​വ​ഗ​ണ​ന. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ അ​വ​സാ​ന ബ​ജ​റ്റി​ലും കാ​ര്യ​മാ​യി ഒ​ന്നും കി​ട്ടി​യി​ല്ല. വി​മാ​ന​ത്താ​വ​ള വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യ​ക​ര​മാ​കു​ന്ന മ​റ്റ്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ല്ല.

ക​രി​പ്പൂ​രി​െൻറ വി​ക​സ​ന​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്​ ഇൗ ​ബ​ജ​റ്റി​ലും തു​ക വ​ക​യി​രു​ത്തി​യി​ല്ല. സ​ർ​ക്കാ​ർ ആ​ദ്യ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​താ​ണ്​ എ​യ​ർ​പോ​ർ​ട്ട്​ ജ​ങ്​​ഷ​നി​ൽ മേ​ൽ​പാ​ലം. എ​ന്നാ​ൽ, ന​ട​പ​ടി​ക​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങി. കാ​ർ പാ​ർ​ക്കി​ങ്ങി​നും പു​തി​യ ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​നും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ തു​ക വ​ക​യി​രു​ത്തി​യി​ല്ല.

സം​സ്ഥാ​ന​ത്തെ മ​റ്റ്​ ​െഎ.​ടി പാ​ർ​ക്കു​ക​ൾ​ക്ക്​ 36 കോ​ടി​യും 22 കോ​ടി​യും അ​നു​വ​ദി​ച്ച​പ്പോ​ൾ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലു​ള്ള കോ​ഴി​ക്കോ​ട്​ സൈ​ബ​ർ പാ​ർ​ക്കി​ന്​ 12 കോ​ടി മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ച്ച​ത്.

കോ​ഴി​ക്കോ​ട്​ സൈ​ബ​ർ പാ​ർ​ക്കി​ലേ​ക്ക്​ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ എ​ത്തു​ന്ന​ത്​ ക​രി​പ്പൂ​രി​ൽ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കും.അ​ഴീ​ക്ക​ൽ തു​റ​മു​ഖ വി​ക​സ​ന​ത്തി​ന്​ വ​ൻ​തു​ക വ​ക​യി​രു​ത്തി​യ​പ്പോ​ൾ ക​രി​പ്പൂ​രി​നോ​ട്​ ചേ​ർ​ന്നു​ള്ള ബേ​പ്പൂ​ർ തു​റ​മു​ഖ വി​ക​സ​നം സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ്​ ചെ​യ്​​ത​ത്.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.