ജി​ല്ല ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക് മീ​റ്റി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ഐ​ഡി​യ​ൽ എ​ച്ച്.​എ​സ്.​എ​സ് ക​ട​ക​ശ്ശേ​രി

ജി​ല്ല ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് സ​മാ​പി​ച്ചു; ഐ​ഡി​യ​ൽ ചാ​മ്പ്യ​ൻ

തേ​ഞ്ഞി​പ്പ​ലം: അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 54ാമ​ത് ജി​ല്ല ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ന് സ​മാ​പ​നം. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന മീ​റ്റി​ൽ 43 സ്വ​ർ​ണ​വും 21 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മ​ട​ക്കം 531 പോ​യ​ന്റു​മാ​യി ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി ചാ​മ്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ച്ച​യാ​യ പ​തി​നാ​റാം ത​വ​ണ​യാ​ണ് ഐ​ഡി​യ​ൽ ചാ​മ്പ്യ​ൻ​പ​ട്ടം ചൂ​ടു​ന്ന​ത്.

16 സ്വ​ർ​ണ​വും 14 വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മ​ട​ക്കം 237 പോ​യ​ന്റോ​ടെ തി​രു​നാ​വാ​യ ന​ാവാ​മു​കു​ന്ദ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ര​ണ്ടാം സ്ഥാ​നം നേ​ടി. ഒ​രു സ്വ​ർ​ണം ഏ​ഴ് വെ​ള്ളി 13 വെ​ങ്ക​ലം അ​ട​ക്കം 130 പോ​യ​ന്റ് ക​ര​സ്ഥ​മാ​ക്കി സി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് പൂ​ക്കൊ​ള​ത്തൂ​ർ മൂ​ന്നാ​മ​താ​യി. 119 പോ​യ​ന്റോ​ടെ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് വാ​ള​ക്കു​ളം നാ​ലാ​മ​തും 88.5 പോ​യ​ന്റോ​ടെ സി.​എ​ച്ച്.​എം.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ് കാ​വ​നൂ​ർ അ​ഞ്ചാം സ്ഥാ​ന​ത്തു​മു​ണ്ട്. സ​മാ​പ​ന ച​ട​ങ്ങി​ൽ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് മ​ജീ​ദ് ഐ​ഡി​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​രാ​യ​ണ​ൻ ഉ​ണ്ണി സ​മ്മാ​ന വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​പി. മു​ഹ​മ്മ​ദ് കാ​സിം, ഷാ​ഫി അ​മ്മാ​യ​ത്ത്, അ​ബ്ദു​ൽ കാ​ദ​ർ ബാ​പ്പു, സൈ​ഫ് സാ​ഹി​ദ്, ഷു​ക്കൂ​ർ ഇ​ല്ല​ത്ത്, സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - District Junior Athletics Meet concluded; Ideal champion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.