സംരംഭക വര്‍ഷം; മലപ്പുറം ജില്ലയില്‍ ആരംഭിച്ചത് 10,304 സംരംഭങ്ങള്‍

മ​ല​പ്പു​റം: സം​രം​ഭ​ക വ​ര്‍ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ വ​കു​പ്പ് ജി​ല്ല​യി​ല്‍ ല​ക്ഷ്യ​മി​ട്ട മു​ഴു​വ​ന്‍ പ​ദ്ധ​തി​ക​ളും ആ​രം​ഭി​ച്ചു. 2024-25 വ​ര്‍ഷം 10,300 സം​രം​ഭ​ങ്ങ​ളെ​ന്ന ല​ക്ഷ്യം മ​റി​ക​ട​ന്ന് 10,304 സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നാ​യി. ഇ​തി​ല്‍ 650.75 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തി​യ​ത്. 22,787 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ഇ​തു​വ​ഴി സൃ​ഷ്ടി​ക്കാ​നാ​യ​ത്. 1424 സം​രം​ഭ​ങ്ങ​ള്‍ നി​ര്‍മാ​ണ മേ​ഖ​ല​യി​ലും 2002 എ​ണ്ണം വ​നി​ത സം​രം​ഭ​ങ്ങ​ളു​മാ​ണ്.

സാ​മ്പ​ത്തി​ക വ​ര്‍ഷാ​രം​ഭം മു​ത​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​മ​യ​പ​രി​ധി​ക്ക് മു​മ്പ് ല​ക്ഷ്യം പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യ​ത്. വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ്രോ​ജ​ക്ട് പ്ര​പ്പോ​സ​ലു​ക​ള്‍ ത​യാ​റാ​ക്കി ബാ​ങ്കു​ക​ള്‍ക്ക് സ​മ​ര്‍പ്പി​ക്കു​ക​യും അ​നു​മ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ നേ​ടാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ സ​ബ്‌​സി​ഡി​ക​ള്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​ത് ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​താ​യി ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Entrepreneurial Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.