മലപ്പുറം: കോവിഡ് മഹാമാരി നാടിനെ പിടിച്ചുകുലുക്കിയ കാലത്ത് സമചിത്തതയും നേതൃപാടവും കൈമുതലാക്കി ജില്ലയുടെ ആരോഗ്യ രംഗത്ത് മുന്നേറ്റമുണ്ടാക്കിയ ജില്ല മെഡിക്കൽ ഓഫിസർ ഡോ. െക. സക്കീനക്ക് സ്ഥലംമാറ്റം. വയനാട്ടിലേക്കാണ് സ്ഥലം മാറിപ്പോകുന്നത്. പുതിയ ഡി.എം.ഒ ആയി വയനാട് ഡി.എം.ഒ ഡോ. ആർ. രേണുക ചുമതലയേൽക്കും.
ഡി.എം.ഒ ആയി ഡോ. കെ. സക്കീന മലപ്പുറത്ത് എത്തുന്നത് 2017 ജനുവരി 31നാണ്. മലപ്പുറത്ത് ചാർജ് എടുക്കുന്ന സമയത്ത് കുത്തിവെപ്പ്, ജീവിതശൈലീ രോഗങ്ങൾ, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ, അന്ധവിശ്വാസങ്ങൾ, വ്യാജ ഡോക്ടർമാർ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ആരോഗ്യവകുപ്പ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ ഒത്തൊരുമിച്ച് പ്രവർത്തിച്ച് നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. കുത്തിവെപ്പ് എടുക്കുന്നതിന് വിമുഖത കാണിച്ചിരുന്ന ജില്ലയിൽ കുത്തിവെപ്പ് നിരക്ക് 94 ശതമാനം എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഇതിന് സമൂഹ മാധ്യമങ്ങൾ വഴി ഗൾഫ് നാടുകളിൽ ഉൾെപ്പടെ ബോധവത്കരണം നടത്തിയിരുന്നു.
പ്രളയകാലത്ത് എലിപ്പനി, മസ്തിഷ്ക ജ്വരം എന്നിവ തടയുന്നതിന് സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കി നടപടി സ്വീകരിച്ച് മരണനിരക്ക് കുറക്കാൻ സാധിച്ചു. മാർച്ച് 16ന് ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് മുതൽ മുന്നൊരുക്കങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമായി തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. അതിനിടെ നിപ, പക്ഷിപ്പനി, എച്ച്1 എൻ1, വെസ്റ്റ് നൈൽ തുടങ്ങിയ രോഗങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
കരിപ്പൂർ വിമാനദുരന്ത സമയത്ത് ജില്ല ഭരണകൂടത്തിനൊപ്പം രക്ഷാപ്രവർത്തനത്തിൽ നേതൃത്വം വഹിച്ചു. എല്ലാ വെല്ലുവിളികെളയും ചെറുപുഞ്ചിരിയോടെ നേരിട്ട് സഹപ്രവർത്തകർക്ക് നിർദേശം നൽകി പ്രതിസന്ധികെള മറികടന്നു. 1992ൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് ഡോ. കെ. സക്കീന പഠനം പൂർത്തിയാക്കിയത്. 1996ൽ സർവിസിൽ പ്രവേശിച്ചു. ഓമാനൂർ പി.എച്ച്.സിയിൽ ആയിരുന്നു ആദ്യ നിയമനം. ഡെപ്യൂട്ടി ഡി.എം.ഒ ആയി മലപ്പുറത്ത് ജോലി ചെയ്യവേയാണ് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെൻററിൽ എക്സിക്യൂട്ടിവ് ഡയറക്ടറായി രണ്ടുവർഷം ജോലി ചെയ്തു. ഈസ്റ്റ് ലണ്ടൻ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് 2013 -14ൽ യൂനിവേഴ്സൽ ഹെൽത്ത് കവറേജ് എന്ന പ്രോജക്ട് നടപ്പാക്കുന്നതിെൻറ ഓഫിസറായിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും സന്ദർശിച്ച് ചികിത്സ പ്രവർത്തനങ്ങൾ പഠിക്കാനും യുനിസെഫ്, ഡബ്ല്യു.എച്ച്.ഒയുടെ സമ്മേളനങ്ങളിൽ പങ്കെടുക്കാനും സാധിച്ചു. 2015 -16 കാലത്ത് ശ്രീചിത്തര ഇൻസ്റ്റിറ്റ്യൂട്ടിൽ പബ്ലിക് ഹെൽത്തിൽ പി.ജി പൂർത്തിയാക്കി. ഹാർവാർഡ് യൂനിവേഴ്സിറ്റിയിലും യൂറോപ്യൻ രാജ്യങ്ങളിലും സഞ്ചരിച്ചു.
മങ്കട കൂട്ടിൽ സ്വദേശിയായ ഇവർ കോട്ടക്കൽ വെന്നിയൂരിലാണ് താമസം. കോഴിേക്കാട് ഫാറൂഖ് കോളജ് റിട്ട. പ്രഫസർ ജാഫർ ഭർത്താവാണ്. നാസ്നീൻ, നദീം, നെയ്മ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.