തിരൂരങ്ങാടി: കൊടും വേനലിൽ പൊറുതിമുട്ടി തിരൂരങ്ങാടി. പലവീടുകളിലെയും കിണറുകൾ വറ്റി. വേനൽ മഴ ലഭിക്കാത്തത്ത് വരൾച്ചക്ക് കാഠിന്യമേറ്റി. വെന്നിയൂർ, ചുള്ളിപ്പാറ, കരുമ്പിൽ, കക്കാട്, തിരൂരങ്ങാടി, ചെമ്മാട്, പതിനാറുങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. നഗരസഭയും സന്നദ്ധ സംഘടനകളും കുടിവെള്ള വിതരണം നടത്തുന്നതാണ് ആശ്വാസം. എന്നാൽ കുടുംബാംഗങ്ങൾ കൂടുതലുള്ള വീടുകളിൽ ഈ വെള്ളം തികയാറില്ല. വേനൽ മഴ കിട്ടുന്നത് ഇനിയും വൈകിയാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് വീട്ടമ്മമാർ പറഞ്ഞു. കർഷകരും നന്നായി പ്രയാസം നേരിടുന്നുണ്ട്.
പലയിടത്തും വിളകൾക്ക് വെള്ളം ലഭിക്കാത്തതിനാൽ കരിഞ്ഞുണങ്ങി. ഇതിനാൽ കനത്ത സാമ്പത്തിക പ്രയാസത്തിലാണ് കർഷകർ. തിരൂരങ്ങാടി നഗരസഭയിൽ അമൃത് പദ്ധതിയിൽ കോടി രൂപയുടെ പ്രവൃത്തി കടലുണ്ടിപ്പുഴ കല്ലക്കയത്ത് നിർമാണത്തിലാണ്. നിർമാണം മെല്ലെപ്പോക്കായതിനാൽ എന്ന് ഗുണഭോക്താക്കൾക്ക് കുടിവെള്ളം കിട്ടുമെന്ന് നിശ്ചയമില്ല. അമൃത് പദ്ധതി പൂർണാർഥത്തിൽ നടപ്പായാൽ തിരൂരങ്ങാടി നഗരസഭ പ്രദേശങ്ങളിൽ പ്രതിസന്ധിക്ക് കാര്യമായ പരിഹാരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.