പുലാമന്തോൾ: പാലൂർ പാടശേഖരത്തിൽ നെല്ലോലകളിൽ ഉണക്ക രോഗം വ്യാപകമായതോടെ കർഷകർ ആശങ്കയിൽ. കഴിഞ്ഞ ദിവസമാണ് പാടശേഖരത്തിൽ നെല്ലോലകളിൽ ഉണക്ക രോഗം വ്യാപകമാവുന്നതായി കണ്ടത്.
കഴിഞ്ഞ വർഷവും നെൽെച്ചടികളിൽ ഇത്തരം രോഗം കണ്ടെത്തിയിരുന്നു. ഇത്തവണ കതിര് പുറത്ത് വരുന്നതിന് മുമ്പുള്ള പ്രാരംഭ ഘട്ടത്തിലാണ് രോഗം കണ്ടെത്തിയത്. ഉണക്ക രോഗം വ്യാപകമാവുന്നതോടെ കൃഷിയിറക്കുന്നതിന് സാമ്പത്തിക ബാധ്യത നിലനിൽക്കുന്ന കർഷകരിൽ ആശങ്കയേറ്റുകയാണ്.
പാലൂർ പാടശേഖര സമിതി പ്രസിഡൻറ് ഹംസ പാലൂർ വിവരയറിയിച്ചതിനെ തുടർന്നു മലപ്പുറം കൃഷി വിജ്ഞാൻ കേന്ദ്രം (തവനൂർ) അസിസ്റ്റൻറ് പ്രഫസർ ഡോ. നാജിത ഉമർ സ്ഥലം സന്ദർശിച്ചു.ഉണക്ക രോഗം ബാധിച്ച പ്രദേശങ്ങളിൽ കർഷകർക്ക് രോഗ പ്രതിരോധത്തിനുള്ള മാർഗ നിർദേശങ്ങൾ നൽകി.
നെൽച്ചെടികളിൽ ബാധിച്ച ബാക്റ്റീരിയയെ നിയന്ത്രിക്കുന്നതിനുള്ള സ്യുടോമോണസ് ഫ്ലൂറസൻസ് വിതരണം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.