മലപ്പുറം: അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷന് പ്രകാരം ജില്ലയില്‍ ഇനിയും പത്ത് ലക്ഷത്തിലധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ളതായി ജില്ല വികസന കമീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല ഇ-ശ്രം ഇംപ്ലിമെേൻറഷന്‍ കമ്മിറ്റി യോഗം വിലയരുത്തി. ഇതുവരെ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തത്. അവസാന തീയതിയായ ഡിസംബര്‍ 31 നകം മുഴുവന്‍ തൊഴിലാളികളുടെയും രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവർ സംബന്ധിച്ചു.
16നും 59നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അര്‍ഹതയില്ലാത്തതും ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്ട്രേഷന് നടത്താവുന്നതാണ്.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് register.eshram.gov.in എന്ന വെബ് സൈറ്റ് വഴി സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍/കോമണ്‍ സര്‍വിസ് കേന്ദ്രങ്ങള്‍/ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക് എന്നിവ വഴി സൗജന്യമായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.