മലപ്പുറം: ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വേണ്ടത് 37 മെഗാവാട്ട് വൈദ്യുതി. കെ.എസ്.ഇ.ബി നടത്തിയ പഠനത്തിലാണ് ഇവ കണ്ടെത്തിയത്. ജില്ലയിൽ 6.98 മില്യൺ (ദശലക്ഷം) യൂനിറ്റാണ് ശരാശരി ദൈനംദിന വൈദ്യുതി ഉപയോഗം. ഈ പ്രശ്നം പരിഹരിക്കാൻ റെഗുലേറ്ററി കമീഷന്റെ അംഗീകാരത്തോടെ ജില്ലയുടെ വിതരണ മേഖലക്കായി കെ.എസ്.ഇ.ബി ലിമിറ്റഡ് 410 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മഞ്ചേരി ഇലക്ട്രിക്കൽ സെക്ഷനായി 113.23 കോടി, തിരൂർ ഇലക്ട്രിക്കൽ സർക്കിളിനായി 257 കോടി, നിലമ്പൂർ ഇലക്ട്രിക്കൽ സർക്കിളിനായി 40.18 കോടിയുടെയും പാക്കേജാണ് അനുവദിച്ചിരിക്കുന്നത്. പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ, ട്രാൻസ്പോർമറുകളുടെ ശേഷി വർധിപ്പിക്കൽ, റീ കണ്ടക്ടറിങ് എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്.
2021 മുതൽ 2024 വരെയുള്ള കെ.എസ്.ഇ.ബിയുടെ കണക്കുപ്രകാരം വൈദ്യുതി ഉപയോഗം കൂടി വരികയാണ്. 2021 മുതൽ 2024 വരെയുള്ള കെ.എസ്.ഇ.ബിയുടെ കണക്കുപ്രകാരം വൈദ്യുതി ഉപയോഗം കൂടി വരികയാണ്. തിരൂർ ഡിവിഷനിൽ 15 സബ് സ്റ്റേഷനുകളിലായി 2021ൽ 260.68, 2022ൽ 270.93, 2023ൽ 296.47, 2024ൽ 332.87 മെഗ വാട്ട് ഉപയോഗമാണ് നടന്നത്. മലപ്പുറം ഡിവിഷനിൽ 18 സബ് സ്റ്റേഷനുകളിലായി 2021ൽ 217.73, 2022ൽ 237.62, 2023ൽ 266.76, 2024ൽ 308.01 മെഗ വാട്ടും ഉപയോഗവുമുണ്ടായിട്ടുണ്ട്. നിലവിലെ നിർദേശ പ്രകാരം മുൻഗണന അടിസ്ഥാനത്തിൽ 2025 മാർച്ചോടെ പൂർത്തീകരിക്കാൻ റെഗുലേറ്ററി കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതിൽ കുന്നുംപുറം, വെന്നിയൂർ, ഇൻകെൽ എന്നീ കെ.വി സബ് സ്റ്റേഷനുകളുടെയും അനുബന്ധ ലൈനുകളുടെയും നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. പ്രവൃത്തികൾ നടന്നുവരുന്ന കാടാമ്പുഴ, തിരുവാലി, എന്നീ 110 കെ.വി. സബ് സ്റ്റേഷനുകൾ 2025 മേയ് പൂർത്തിയാക്കാനുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. തിരൂർ സർക്കിളിന് കീഴിൽ 3.60 ദശലക്ഷം യൂനിറ്റാണ് ശരാശരി ഉപയോഗം നടക്കുന്നത്.
ഇക്കഴിഞ്ഞ വേനലിൽ മാത്രം തിരൂരിൽ 37 മെഗാവാട്ടിന്റെ കുറവ് കണക്കാക്കിയിട്ടുണ്ട്. ജില്ലയിലെ വൈദ്യുതിക്ഷാമം 2025 മാർച്ചിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കെ.എസ്.ഇ.ബിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുമെന്ന റെഗുലേറ്ററി കമീഷൻ കഴിഞ്ഞമാസം നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.