എ.ആർ നഗർ: മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധി ഭീഷണി നിലനിൽക്കെ ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് മേഖലയിലെ സ്ഥാപനങ്ങളിൽ രാത്രികാല പരിശോധന ഉർജിതമാക്കി. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഉപ്പിലിട്ട ഭക്ഷണ പദാർഥത്തിന്റെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.
ഹെൽത്ത് കാർഡ്, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട് എന്നിവ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾ, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവക്കാണ് നോട്ടിസ് നൽകിയത്. പേരും കൃത്യമായ വിവരങ്ങളും അടയാളങ്ങളും രേഖപ്പെടുത്തിയിട്ടില്ലാത്ത കമ്പനികളുടെ കുടിവെള്ളം, അംഗീകൃതമല്ലായ്യ നിറം നൽകിയ ഭക്ഷണം എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശവും ആരോഗ്യ വകുപ്പ് നൽകി. ഫുഡ് സേഫ്റ്റി ഓഫിസർ ഷിജോ, എ.ആർ. നഗർ കുടുംബാരോഗ്യം ഹെൽത്ത് ഇൻസ്പെക്ടർ ടി. മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. നിഷ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.