മലപ്പുറം: 2019 ജനുവരിക്ക് ശേഷം ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ചെലവുകളുടെ കാര്യത്തിൽ വീഴ്ചവരുത്തിയ ജില്ലയിലെ ഏഴ് സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവ്.
ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാതിരിക്കുകയോ പരിധിയിലധികം തുക ചെലവഴിക്കുകയോ ചെയ്തവര്‍ക്കാണ് അഞ്ച് വര്‍ഷത്തേക്ക് മത്സരവിലക്കേര്പ്പെടുത്തി ഉത്തരവായത്. ഇവർക്ക് അഞ്ച് വര്‍ഷത്തേക്ക് മത്സരിക്കാനാവില്ല.കാവനൂര്‍ പഞ്ചായത്തിലെ ഇളയൂരിലെ നാല് സ്ഥാനാര്‍ഥികളെയും പുല്പറ്റ പഞ്ചായത്തിലെ തൊട്ടേക്കാട്, ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ്, മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് എന്നിവിടങ്ങളിലെ ഓരോ സ്ഥാനാര്‍ഥികളെയുമാണ് അയോഗ്യരാക്കിയത്.
തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് കമീഷന് അയച്ച കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്ത സ്ഥാനാര്‍ഥികള്‍ക്കാണ് വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.