വേങ്ങര: ലോകകപ്പ് ഫുട്ബാൾ കളിയാവേശവും സ്വാദിഷ്ഠവും വൈവിധ്യവുമായ ഭക്ഷണ കലവറയും തുറക്കുന്ന കുറ്റാളൂർ സബാഹ് സ്ക്വയറിലെ ഫുഡ് ആൻഡ് ബാളിൽ ആഘോഷരാവ്. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേരാണ് ഭക്ഷണം കഴിക്കാനും വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനുമായി നഗരിയിൽ എത്തിയത്.
ശനിയാഴ്ച വൈകീട്ട് നാലിന് സജീവമായ നഗരിയിൽ ഷൂട്ടൗട്ട് മത്സരം നടന്നു. ചെറിയ കുട്ടികൾ മുതൽ 80 കഴിഞ്ഞവർ വരെ മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി. തുടർന്ന് നടത്തിയ മാസ്റ്റർ ഷെഫ്, ഡെസേർട്ട് മാസ്റ്റർ മത്സരങ്ങൾ ഭക്ഷണപ്രിയരുടെ വയറും മനവും നിറച്ചു.
കുട്ടികൾക്ക് പ്രത്യേകം സജ്ജമാക്കിയ പാർക്കിൽ വാട്ടർ പെഡൽ, റൈൽ റൈഡ്, സ്ലിപ്പറി സ്ലോപ് എന്നിവയുമുണ്ട്. രാത്രി എട്ടരക്ക് ആരംഭിച്ച പോർചുഗൽ -മൊറോകോ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ കുടുംബസമേതം നിരവധി കായികപ്രേമികളാണ് എത്തിയത്.അർധരാത്രി നടന്ന ഫ്രാൻസ് - ഇംഗ്ലണ്ട് സൂപ്പർ പോരാട്ടം കാണാനും നിരവധിപേർ എത്തി.
ഡിസംബർ 13 -ചൊവ്വ
കാർണിവൽ ആരംഭം: വൈകീട്ട് -4.00
മിനിസ്റ്റേജിൽ വിവിധ പരിപാടികൾ: -5.00
ഷൂട്ടൗട്ട് മത്സരങ്ങൾ: പൊതുജനങ്ങൾക്കും 50 കഴിഞ്ഞവർക്കും -രാത്രി -7.00
ഫുട്ബാൾ സ്ക്രീനിങ്: രാത്രി -12.00
ഡിസം. 14 - ബുധൻ
കാർണിവൽ ആരംഭം: വൈകീട്ട് -4.00
മിനിസ്റ്റേജിൽ വിവിധ പരിപാടികൾ: -5.00
ഫ്രീസ്റ്റൈൽ ഫുട്ബാൾ മത്സരങ്ങൾ: രാത്രി -7.00
ഫുട്ബാൾ സ്ക്രീനിങ്: രാത്രി -12.00
ഡിസം. 17 - ശനി
കാർണിവൽ ആരംഭം: വൈകീട്ട് -4.00
മിനിസ്റ്റേജിൽ വിവിധ പരിപാടികൾ: -5.00
ഷൂട്ടൗട്ട് മത്സരങ്ങൾ: ഗേൾ ആൻഡ് ബാൾ -5.00
ഫുട്ബാൾ സ്ക്രീനിങ്: രാത്രി -8.00
ഡിസം. 18 - ഞായർ
കാർണിവൽ ആരംഭം: വൈകീട്ട് -4.00
മിനിസ്റ്റേജിൽ വിവിധ പരിപാടികൾ: -5.00
സമാപന സമ്മേളനം, സമ്മാനദാനം: രാത്രി -7.00
ഫുട്ബാൾ സ്ക്രീനിങ്: രാത്രി -8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.