വേങ്ങര: കുറ്റാളൂർ സബാഹ് സ്ക്വയറിൽ നടക്കുന്ന 'ഫുഡ് ആൻഡ് ബാൾ കാർണിവലി'ൽ വനിതകൾക്കായി സംഘടിപ്പിച്ച ഗേൾ ആൻഡ് ബാൾ ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം മത്സരാർഥികൾ പങ്കെടുത്ത ഷൂട്ടൗട്ടിൽ ലഹ്സ നാസർ ഒലിപ്പുഴ ഒന്നാം സ്ഥാനവും പി. അഫ്സിയ രണ്ടാം സ്ഥാനവും ടി. സൈഫുന്നീസ നെല്ലാട്ടുതൊടി മൂന്നാംസ്ഥാനവും നേടി.
ആറുവയസ്സുകാരി മുതൽ 50ന് മുകളിലുള്ളവർ വരെ പങ്കെടുത്ത മത്സരം കാഴ്ചക്കാരിലും ആവേശം നിറച്ചു. ഒരാൾക്ക് മൂന്ന് തവണ ഷൂട്ട് ചെയ്യാനായിരുന്നു അവസരം. നാലുപേർ മൂന്ന് ഷോട്ടും ഗോളാക്കി. ഇവരെ ഫൈനലിലേക്ക് തെരഞ്ഞെടുത്തു. രണ്ടുതവണ ഗോളാക്കിയവർക്ക് പ്രത്യേക സ്നേഹ സമ്മാനം നൽകി.
കൂടാതെ കുട്ടികൾക്കും 50 വയസ്സിന് മുകളിലുള്ളവർക്കും പ്രത്യേക ഷൂട്ടൗട്ട് മത്സരം, ബലൂണിൽ കാറ്റ് നിറക്കൽ തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. 'മാധ്യമം' മീഡിയ പാർട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വേങ്ങര: ഫുഡ് ആൻഡ് ബാൾ കാർണിവലിന് ഞായറാഴ്ച സമാപനം. ഡിസംബർ ഒമ്പതിന് ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ മത്സരം മുതൽ ആരംഭിച്ച കാർണിവൽ ഫൈനൽ മത്സരത്തോടെ സമാപിക്കും. മാസ്റ്റർ ഷെഫ്, ഡിസേർട്ട് മാസ്റ്റർ, ഷൂട്ടൗട്ട് മത്സരങ്ങൾ, ഫുട്ബാൾ ആർട്ട് മത്സരം, ബാൾ ആൻഡ് ഗേൾ ഷൂട്ടൗട്ട് ഉൾപ്പെടെ നിരവധി മത്സരങ്ങൾ കാർണിവലിന്റെ ഭാഗമായി അരങ്ങേറി. വൈകീട്ട് നാലിന് ആരംഭിക്കുന്ന കാർണിവലിൽ നിരവധി പേരാണ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയത്.
ലോകകപ്പ് ഫുട്ബാൾ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ അവസരവും ഒരുക്കിയിട്ടുണ്ട്. നഗരിയിൽ കളിയാസ്വാദകരെ കാത്ത് കൊതിയൂറും വിഭവങ്ങളുമായി 20ഓളം സ്റ്റാളുകളുമുണ്ട്. പുട്ട്, ദോശ, ഐസ്ക്രീം, ഐസ്, കൽമാസ്, ഇറാനി പോള, ഇറച്ചികേക്ക്, കല്ലുമ്മക്കായ, ബിരിയാണി തുടങ്ങി രുചികരമായ ഭക്ഷണ വിഭവങ്ങളുടെ കലവറയാണ് നഗരിയിലുള്ളത്. കൂടാതെ കുട്ടികൾക്ക് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.ക്രൊയേഷ്യ-മൊറോക്കോ പ്രവചന മത്സരത്തിൽ വിജയികളായ 20 പേർക്ക് ഫുട്ബാൾ സമ്മാനമായി നൽകി. സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് ആറിന് ആരംഭിക്കും.
വേങ്ങര: വിവിധ ദിവസങ്ങളിലായി നടത്തിയ മത്സരങ്ങളുടെ സമ്മാനം വിതരണം ഞായറാഴ്ച നടക്കും. മാസ്റ്റർ ഷെഫ്, ഡിസേർട്ട് മാസ്റ്റർ, ഷൂട്ടൗട്ട് മത്സരം, ഫുട്ബാൾ ആർട്ട് മത്സരം, ഗേൾ ആൻഡ് ബാൾ മത്സരം എന്നിവയിൽ വിജയികളായവർക്കാണ് സമാപന വേദിയിൽവെച്ച് സമ്മാനം വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.