മലപ്പുറം: നഗരസഭയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി 'ആത്മ നിര്‍ഭര്‍ ഭാരത്'പദ്ധതിയില്‍ അനുവദിച്ച അരിയും കടലയും കെട്ടിക്കിടന്ന് പുഴുവരിച്ച് നശിക്കുന്നു.
ലോക്ഡൗണ്‍ കാലയളവില്‍ സിവില്‍ സപ്ലൈസ് വകുപ്പാണ് തൊഴിലാളികൾക്ക് 10 കിലോ അരിയും രണ്ട് കിലോ കടലയും വീതം അനുവദിച്ചത്.
ഇവ വിതരണം ചെയ്ത് ബാക്കി വന്ന ഭക്ഷ്യ സാധനങ്ങളാണ് നഗരസഭ കോമ്പൗണ്ടിലെ കെട്ടിടത്തിൽ എലിയും പുഴുവും തിന്ന് കേടുവന്ന് കിടക്കുന്നത്.
ഇത് ആര്‍ക്ക് നല്‍കുമെന്നത് സംബന്ധിച്ച് കൃത്യമായ നിർദേശം ലഭിക്കാത്തത് കാരണമാണ് ഗോഡൗണില്‍ സൂക്ഷിക്കേണ്ടി വന്നതെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു. നൂറിലധികം ചാക്കുകളിലായാണ് ഭക്ഷ്യ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
സമീപത്ത് കുടുംബശ്രീ യൂനിറ്റിെൻറ ചായക്കടയും ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിക്കുന്നുണ്ട്. അരി നശിച്ച് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് നഗരസഭ രേഖാമൂലം കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.