തേഞ്ഞിപ്പലം: ഗൃഹപ്രവേശന ചടങ്ങില്‍നിന്ന് ഭക്ഷണം കഴിച്ച തേഞ്ഞിപ്പലം അരീപ്പാറയിലെ 67 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെതുടര്ന്ന് വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയാഗിച്ച വെള്ളം പരിശോധനക്കയച്ചു. വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുഴുവൻ പേർക്കും ചികിത്സ നല്കി. ഛര്‍ദി, വയറിളക്കം എന്നിവ റിപ്പോര്‍ട്ട് സാഹചര്യത്തിലാണ് ചെനക്കലങ്ങാടിയില് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. രോഗകാരണം കണ്ടെത്താന്‍ അഞ്ചുപേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. സുലൈമാന്‍, പിയൂഷ് അണ്ടിശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ എം.എന്‍. കുഞ്ഞാവ, എ.പി. മുജീബ്, വിജിത രാമകൃഷ്ണന്, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. വാസുദേവന്‍ തെക്കും വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. 14, 15, 16 വാർഡുകളിൽ ചൊവ്വാഴ്ച മെഡിക്കല്‍ ക്യാമ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.