മലപ്പുറം: ഉമ്മക്കൊപ്പം ഫുട്ബാൾ പരിശീലിക്കുന്ന വീഡിയോയിലൂടെ വൈറലായ സഹദ് ചുക്കൻ ഇനി ലൂക്ക സോക്കർ ക്ലബിന് വേണ്ടി പന്ത് തട്ടും. പ്രഫഷനൽ ഫുട്ബാളറാവുക എന്ന ആഗ്രഹത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായാണ് കൊണ്ടോട്ടി ആസ്ഥാനമായ ക്ലബിെൻറ അണ്ടർ 18 മിഡ് ഫീൽഡറായി സഹദ് കരാറിലേർപ്പെട്ടിരിക്കുന്നത്.
ചുക്കൻ സിദ്ദീഖിെൻറയും മൈമൂനയുടെയും മകനായ സഹദ് വേങ്ങര അച്ചനമ്പലത്തെ വാടക വീടിെൻറ ടെറസിലും പരിസരത്തും ഉമ്മക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വാങ്ങിയ കിടപ്പാടവും വിൽക്കേണ്ടി വന്ന കുടുംബത്തിെൻറ ഏക പ്രതീക്ഷയാണ് സഹദ്.
'ഫുട്ബാൾ പ്രാക്ടീസ് വിഡിയോയിലെ ഉമ്മയും മകനും കെട്ടഴിച്ചത് നൊമ്പരപ്പന്ത്' എന്ന തലക്കെട്ടിൽ ആഗസ്റ്റ് മൂന്നിന് മാധ്യമമാണ് കുടുംബത്തിെൻറ പ്രയാസങ്ങൾ പുറംലോകത്തെത്തിച്ചത്. തുടർന്ന് ഉദാരമതികളും നാട്ടുകാരും ഇവരെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് സഹദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.