തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ മലപ്പുറത്തിന് നാല് സ്വര്‍ണം. ഐഡിയല്‍ കടകശ്ശേരിയുടെ കരുത്തില്‍ നാല് സ്വര്‍ണത്തിനൊപ്പം ജില്ല മൂന്ന് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. അണ്ടര്‍ 20 മെന്‍ 100 മീറ്ററില്‍ ഐഡിയല്‍ കടകശ്ശേരിയുടെ താരവും ആതവനാട് കാട്ടിലങ്ങാടി സ്വദേശിയുമായ മുഹമ്മദ് ഷാന്റെ വകയാണ് സ്വര്‍ണം. പെണ്‍കുട്ടികളുടെ അണ്ടര്‍ 20 വിഭാഗം ജാലവിന്‍ ത്രോയില്‍ ഐഡിയലിന്റെതന്നെ താരം കണ്ണൂര്‍ ഇരിട്ടി സ്വദേശി ഐശ്വര്യ സുരേഷാണ് പൊന്നണിഞ്ഞത്.
കാവനൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ പി. വര്‍ഷയാണ് അണ്ടര്‍ 16 വിഭാഗത്തില്‍ ജാവലിന്‍ ത്രോയില്‍ ജില്ലക്ക് വേണ്ടി സ്വര്‍ണം ചൂടിയത്. ആണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗം കിഡ്‌സ് ജാവലിന്‍ ത്രോയില്‍ പി. ആദര്‍ശാണ് സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ അണ്ടര്‍ 16 വിഭാഗം ജാവലിന്‍ ത്രോയില്‍ നിലമ്പൂര്‍ എടക്കര സ്വദേശിയായ സുനീഷിന്റെ വകയാണ് ജില്ലയുടെ വെള്ളി നേട്ടം. ആണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗം 60 മീറ്ററില്‍ പി. സഞ്ജയ് കൃഷ്ണയും അണ്ടര്‍ 18 വിഭാഗം 100 മീറ്ററില്‍ വി.പി. റാഹില്‍ സക്കീറുമാണ് മീറ്റിന്റെ ആദ്യദിനത്തില്‍ ജില്ലക്കായി വെള്ളി നേടിയത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 ജാവലിന്‍ ത്രോയില്‍ കെ. ദീപയും ആണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗം ജാവലിന്‍ ത്രോയില്‍ വി.പി. മുഹമ്മദ് സയാനുമാണ് ജില്ലക്കായി ആദ്യദിനത്തില്‍ വെങ്കല മെഡല്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.