arrest

63 ലക്ഷം രൂപയുടെ സ്വർണവുമായി നാലുപേർ പിടിയിൽ

മ​ല​പ്പു​റം: നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ക​സ്റ്റം​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച് പു​റ​ത്തെ​ത്തി​ച്ച 63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി നാ​ലു​പേ​ർ അ​രീ​ക്കോ​ട് പൊ​ലീ​സ്​ പി​ടി​യി​ൽ.

ദോ​ഹ​യി​ൽ​നി​ന്ന് സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കോ​ഴി​ക്കോ​ട് കൊ​ടി​യ​ത്തൂ​ര്‍ അ​ഷ്റ​ഫ് (56), സ്വ​ർ​ണം കൈ​പ്പ​റ്റി​യ താ​മ​ര​ശ്ശേ​രി മി​ദ്‍ല​ജ് (23), നി​ഷാ​ദ് (36), ഫാ​സി​ല്‍ (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ​ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച ആ​റു​മ​ണി​ക്ക് ദോ​ഹ​യി​ല്‍നി​ന്ന് കൊ​ച്ചി​യി​ൽ എ​ത്തി​യ എ​യ​ര്‍ഇ​ന്ത്യ എ​ക്സ്പ്ര​സ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ അ​ഷ്റ​ഫാ​ണ് സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്.

ഇ​യാ​ൾ എ​ട്ടു മ​ണി​യോ​ടെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പു​റ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സ്വ​ർ​ണ​വു​മാ​യി ഒ​രു സം​ഘം നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് കൊ​ടു​വ​ള്ളി​യി​ലേ​ക്ക് പോ​കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​രം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച​ത്.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ അ​രീ​ക്കോ​ട്ടു​വെ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ന​ക​ത്ത് വി​ദ​ഗ്​​ധ​മാ​യി ഒ​ളി​പ്പി​ച്ച രീ​തി​യി​ല്‍ നാ​ല് കാ​പ്സ്യൂ​ളു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഘം സ​ഞ്ച​രി​ച്ച കാ​റും കാ​രി​യ​ര്‍ക്ക് ന​ല്‍കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ല​ക്ഷം രൂ​പ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

1063 ഗ്രാം ​സ്വ​ർ​ണം മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി നാ​ല് കാ​പ്സ്യൂ​ളു​ക​ളാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് അ​ഷ്റ​ഫ് സ്വ​ർ​ണം ക​ട​ത്തി​യ​ത്. ക​ട​ത്ത് സ്വ​ർ​ണം കൈ​പ്പ​റ്റി അ​ഷ്റ​ഫി​നെ​യും കു​ടും​ബ​ത്തെ​യും കാ​റി​ല്‍ കൊ​ടു​വ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണ​വും ഒ​രു ല​ക്ഷം രൂ​പ​യും വാ​ഹ​ന​വും കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കും.

Tags:    
News Summary - Four persons arrested with gold worth 63 lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.