മാറഞ്ചേരി: സർക്കാർ വിദ്യാലയങ്ങളെല്ലാം ഹൈടെക്കായി മാറുന്ന കാലത്തും വാടകക്കെട്ടിടത്തിൽനിന്ന് മോചനം കാത്ത് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സർക്കാർ വിദ്യാലയം. മാറഞ്ചേരി കാഞ്ഞിരമുക്ക് ജി.എൽ.പി സ്കൂളാണ് ഇപ്പോഴും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ സർക്കാർ മേഖലയിൽ വാടകക്കെട്ടിടത്തിൽ കഴിയുന്ന ഏക വിദ്യാലയമാണിത്.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ഡിസ്ട്രിക്റ്റ് ബോഡിന് കീഴിൽ 1914ൽ ആരംഭിച്ച വിദ്യാലയത്തിനാണ് സ്വന്തം കെട്ടിടമെന്നത് വിദൂരസ്വപ്നമായി അവശേഷിക്കുന്നത്.
അടുത്ത കാലത്തായി പി.ടി.എയുടെയും ഗ്രാമപഞ്ചായത്തിെൻറയും ശ്രമഫലമായി സ്കൂൾ പ്രവർത്തിക്കുന്ന 34 സെൻറിൽ 17 സെൻറ് സ്ഥലം സൗജന്യമായി വിട്ടുതരാൻ സ്ഥലമുടമകൾ തയാറായിട്ടുണ്ട്.
ബാക്കി സ്ഥലംകൂടി ഏറ്റെടുത്ത് പൊതുവിദ്യഭ്യാസ യജ്ഞത്തിെൻറ താൽപര്യം സംരക്ഷിക്കാനും നാട്ടുകാരുടെയും രക്ഷാകർതൃ സമിതിയുടെയും ചിരകാലാഭിലാഷം നിറവേറ്റാൻ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ പഞ്ചായത്തിന് നിവേദനം നൽകി.
പി.ടി.എ പ്രസിഡൻറ് അൻസി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീറ ഇളയിടത്തിന് നിവേദനം സമർപ്പിച്ചു. വി.കെ. നജ്മുദ്ദീൻ, രതീഷ് കാക്കൊള്ളി ബാവ പൂണക്കാട്ട്, കാദർ പൊന്നത്ത് വളപ്പിൽ, അധ്യാപകരായ ശ്രീരാമനുണ്ണി, ലുബാന എന്നിവരാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.