തിരൂരങ്ങാടി: പഠനസമയങ്ങളിലെ ഇടവേളകളിൽ വയലിൽ ഇറങ്ങിയ വിദ്യാർഥികൾ പരിപാലിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം നടന്നു.
ചെമ്മാട് തൃക്കുളം ഗവ. ഹൈസ്കൂൾ വിദ്യാർഥികളാണ് കർഷകരുടെ സഹായത്തോടെ വെഞ്ചാലി വയലിൽ കൃഷി നടത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് ഞാറ് നടീൽ നടത്തിയത്. ഏക്കർകണക്കിന് നെൽകൃഷി നടക്കുന്ന ജില്ലയിലെ നെല്ലറയാണ് വെഞ്ചാലി വയൽ.
കർഷകർക്കൊപ്പം വെഞ്ചാലി വയലിലെ കൃഷിരീതികൾ മനസ്സിലാക്കാനും കൃഷിയിടങ്ങൾ സന്ദർശിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. കൊയ്ത്തുത്സവം കൃഷി ഓഫിസർ ആർ.യു. ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക വി. ബീനാ റാണി, വെഞ്ചാലി പാടശേഖരസമിതി ചെയർമാൻ മാലിഖ് കുന്നത്തേരി, ഗിരീഷ് ചേളന്നൂർ, വി.എം. രാജീവൻ, വി.ടി. ജിജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.