മലപ്പുറം: ബുധനാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശം. മരങ്ങളും കൊമ്പുകളും നിരവധി വീടുകൾ ഭാഗികമായി തകർന്നു. കൃഷി നാശവും വ്യാപകമാണ്.
മരം വീണ് റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷ സേന എത്തിയാണ് പുനഃസ്ഥാപിച്ചത്. കാറ്റിനെ തുടർന്ന് പലയിടങ്ങളിലും രാത്രി വൈദ്യുതി പോയി. ഇത് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിലായിരുന്നു ബുധനാഴ്ച പകൽ മുഴുവൻ കെ.എസ്.ഇ.ബി ജീവനക്കാർ.
കടലുണ്ടിപ്പുഴയിൽ ജല നിരപ്പുയർന്നത് പ്രളയ ഭീഷണിയുമുയർത്തിയിട്ടുണ്ട്. മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളുൾപ്പെടെ വെള്ളത്തിനടിയിലാവും.
ബുധനാഴ്ച പുലർച്ച 12നും രാവിലെ ഒമ്പതിനും ഇടയിലായിരുന്നു അപകടങ്ങൾ. മച്ചിങ്ങൽ ബൈപാസ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മേൽമുറിയിൽ വീടിന് മുകളിലേക്ക് െതങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു. കള്ളാടിമുക്ക് സ്വദേശി ഹഫ്സലിെൻറ വീടിന് മുകളിലാണ് മരം വീണത്.
ചട്ടിപ്പറമ്പ് കാച്ചനക്കാട് റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഇവിടെ വൈദ്യുതി ലൈനിൽ മരം തൂങ്ങി കിടക്കുകയായിരുന്നു. അറവങ്കരയിലും വീടിന് മുകളിൽ മരം വീണ് നാശമുണ്ടായി. നെറ്റിക്കാട്ടിൽ അൻവർ സാദിഖിെൻറ വീട്ടിലേക്കാണ് മരം വീണത്.
മലപ്പുറം അഗ്നിരക്ഷ സേനയിലെ സ്റ്റേഷൻ ഒാഫിസർ സുഗുണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫിസർ വിജയകുമാർ, ഫയർമാൻമാരായ ഹബീബ്, നിഷാദ്, വിജീഷ്, മനോജ്, ഹോംഗാർഡ് സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
മങ്കട പള്ളിപ്പുറം പൊറ്റേങ്ങൽ അൻസാറിെൻറ വീടിെൻറ മേൽക്കൂരയും ഭാഗികമായി തകർന്നു. വീടിനോട് ചേർന്നുളള തേക്കാണ് മേൽക്കൂരയിലേക്ക് വീണത്. ഒാടുകളും മേൽക്കൂരയും തകർന്നു. കൂട്ടിലങ്ങാടി വില്ലേജ് ഒാഫിസർ രവീന്ദ്രൻ, സ്പെഷൽ വില്ലേജ് ഒാഫിസർ ഷിബുമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
പടിഞ്ഞാറ്റുംമുറി വാളക്കുണ്ടിൽ സീനത്തിെൻറ വീടിെൻറ മുകളിലേക്കും മരം വീണ് നാശനഷ്ടമുണ്ടായി. സ്ഥലം പിന്നീട് വില്ലേജ് ഒാഫിസർ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു.
മേലാറ്റൂർ: കാര്യാവട്ടം, കീഴാറ്റൂർ, വെട്ടത്തൂർ, മേലാറ്റൂർ, എടപ്പറ്റ, നെന്മിനി വില്ലേജ് ഒാഫിസ് പരിധികളിൽ വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. കാര്യാവട്ടം വില്ലേജിൽ തെങ്ങ് വീണ് മണ്ണാർമല പച്ചീരിയിലെ വെങ്കിട്ട മുഹമ്മദ് അഷ്റഫ്, പെരുമ്പി ആയിഷ, കീഴാറ്റൂർ വില്ലേജിൽ കുഴിച്ചിട്ടകല്ല് എരിങ്ങോടൻ അലി അക്ബർ, വഴങ്ങോട് വേലായുധെൻറ ഭാര്യ ശാന്ത, മേലാറ്റൂർ വില്ലേജിൽ ചെമ്മാണിയോട് െഎലക്കര റോഡിൽ പള്ളിയാലിൽ രാമൻ, ചെമ്മാണിയോട് സെൻററിലെ കൊറ്റക്കോടൻ മുഹമ്മദ് ഹുസൈെൻറ തറവാട് വീട് എന്നിവയാണ് മരങ്ങളും തെങ്ങും വീണ് ഭാഗികമായി തകർന്നത്. മേലാറ്റൂർ ചോലക്കുളം വേങ്ങശ്ശേരി കല്ല്യാണിയുടെ വീടിനു മീതെ നെല്ലിമരം കടപുഴകി വീണു.
വീടിെൻറ മുൻഭാഗം ഭാഗികമായി തകർന്നു. എടയാറ്റൂർ കാട്ടുചിറയിൽ ചെട്ടിയൻതൊടി നൂറുദ്ദീെൻറ വീടിന് മുകളിൽ മരം വീണ് കേടുപാട് സംഭവിച്ചു. കനത്ത മഴയിൽ വെള്ളിയാർ പുഴ കരകവിഞ്ഞൊഴുകി.
ചെമ്മാണിയോട് സ്കൂൾപടിയിൽ രണ്ട് മരങ്ങൾ ലൈനിൽ വീണ് നാല് വൈദ്യുതി കാലുകൾ തകർന്നു. റോഡിന് കുറുകെ വീണ മരങ്ങൾ ഗതാഗതവും തടസ്സപ്പെടുത്തി. സ്വകാര്യവ്യക്തിയുടെ മതിലും തകർന്നു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പത്തോളം വൈദ്യുതി കാലുകൾ തകർന്നു. വെട്ടത്തൂർ, മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശമുണ്ടായി. തെങ്ങ്, വാഴ, മരച്ചീനി, റബർ തുടങ്ങിയ കൃഷികളാണ് നശിച്ചത്.
വെട്ടത്തൂരിലെ വേേട്ടക്കോട് മുഹമ്മദലിയുടെ ഇരുനൂറോളം വാഴകളാണ് നശിച്ചത്.
കീഴാറ്റൂർ: നിലമ്പൂർ-ഷൊർണൂർ റെയിൽപാതയിൽ പട്ടിക്കാട് സ്റ്റേഷന് സമീപം കാഞ്ഞിരപ്പള്ളി ഭാഗത്ത് തേക്ക് പാളത്തിന് കുറുകെ വീണു. റെയിൽവേ ജീവനക്കാരുടെ സാന്നിധ്യത്തിൽ ടീം വെൽഫെയർ ശാന്തപുരം കാഞ്ഞിരപ്പള്ളി യൂനിറ്റ് പ്രവർത്തകർ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മുറിച്ചുമാറ്റി.
ടീം വെൽഫെയർ പഞ്ചായത്ത് കൺവീനർ കെ.പി. ആഷിഖ്, എം.ഇ. നൗഫൽ (െഎ.ആർ.ഡബ്ല്യു), കെ.പി. സാലിഹ്, അൽത്താഫ്, ഹനീൻ, ആമിൽ, സൈഫുദ്ദീൻ, ശാമിൽ, ആദിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.