കുഞ്ഞുങ്ങളുടെ മരണം: വീഴ്​ചയില്ലെന്ന്​ ആവർത്തിച്ച്​ മെഡിക്കൽ കോളജ്​ അധികൃതർ

ക​ല​ക്​​ട​ർക്കും മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലി​നും സൂ​പ്ര​ണ്ടി​നും ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണിത്​

മ​ല​പ്പു​റം: ഗ​ർ​ഭ​സ്​​ഥ ശി​ശു​ക്ക​ളു​ടെ മ​ര​ണ​ത്തി​ൽ വീ​ഴ്​​ച സം​ഭ​വി​ച്ചി​​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച്​​ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ.

മലപ്പുറം ജി​ല്ല ക​ല​ക്​​ട​ർ കെ.​ ​േ​ഗാ​പാ​ല​കൃ​ഷ്​​ണ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലി​നും സൂ​പ്ര​ണ്ടി​നും ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ വീ​ഴ്​​ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച​ത്. യു​വ​തി​യെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​ത​ത്​ ​കു​ടും​ബം ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണെ​ന്നും അ​പ​ക​ടാ​വ​സ്​​ഥ​യി​ല്ലെ​ന്ന്​ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പാ​ക്കി​യ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക്​ ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യം ത​ന്നെ​യാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്ന​ത്.

ഡി.​എം.​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ​മാ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലും ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്ത്​ വീ​ഴ്​​ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​മാ​ണു​ള്ള​തെ​ന്നാ​ണ്​ സൂ​ച​ന.

ദേശീയ ബാലാവകാശ കമീഷന് പരാതി നല്‍കി

മ​ഞ്ചേ​രി: ഗ​ര്‍ഭി​ണി​യാ​യ യു​വ​തി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ​തു​ട​ര്‍ന്ന് ഗ​ർ​ഭ​സ്​​ഥ ശി​ശു​ക്ക​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ടി.​പി. അ​ഷ്‌​റ​ഫ​ലി ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്​ പ​രാ​തി ന​ല്‍കി. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ച്ച്​ കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.

Tags:    
News Summary - Infant mortality: Medical college authorities reiterate no fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.