മലപ്പുറം: ഓട്ടോയുടെ നമ്പർ വെച്ച് യാത്ര ചെയ്ത ഇന്നോവ കാറിനെ പൊക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എ.എം.വി.ഐമാരായ പി. ബോണി, വി. വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടത്താണിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടിയിലായത്.
വ്യാജ നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചതിന് പുറമെ വാഹനം ഓടിച്ചയാൾക്ക് ലൈസൻസുമില്ലെന്ന് കണ്ടെത്തി. മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു ഡ്രൈവിങ്. 21,000 രൂപ പിഴയിട്ടു. കൂടാതെ വാഹനം പിടിച്ചെടുത്തു. എൻഫോഴ്സ്മെന്റ് ജില്ല ആർ.ടി.ഒ ഒ. പ്രമോദ് കുമാറിന്റെ നിർദേശപ്രകാരം ദേശീയ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്. എ.ഐ കാമറ വന്നതിനുശേഷം വ്യാജ വാഹനങ്ങളും രജിസ്ട്രേഷൻ നമ്പർ മാറ്റം വരുത്തിയവയുമായ നിരവധി വാഹനങ്ങൾ പിടിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധനയുമായി രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.