കോവിഡ് പ്രതിരോധം: മലപ്പുറത്തെ സ്ഥാപനങ്ങളും സംഘടനകളും 1.13 കോടിയുടെ ഉപകരണം നല്‍കി


ക​ല​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്

മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​ത്താ​ങ്ങാ​യി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും. 1.13 കോ​ടി രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ കൈ​മാ​റി​യ​ത്. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്, ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ ആ​ന്‍ട്രി​ക്സ് കോ​ർ​പ​റേ​ഷ​ന്‍, അ​ജ്ഫാ​ന്‍ ഗ്രൂ​പ്പ്, കെ.​എം.​സി.​സി എ​ന്നി​വ​രാ​ണ് ഇ​വ കൈ​മാ​റി​യ​ത്. കോ​വി​ഡ് രോ​ഗി​ക​ള്‍ക്കു​ള്ള വെൻറി​ലേ​റ്റ​റു​ക​ള്‍, പ​ള്‍സ് ഓ​ക്സി​മീ​റ്റ​റു​ക​ള്‍, ഐ.​സി.​യു ബെ​ഡു​ക​ള്‍ ഉ​ൾ​പ്പെ​ടെ 1.13 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഏ​റ്റു​വാ​ങ്ങി.

ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ വാ​ണി​ജ്യ​വി​ഭാ​ഗ​മാ​യ ആ​ന്‍ട്രി​ക്സ് കോ​ർ​പ​റേ​ഷ​ന്‍ 75 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ 10 വെൻറി​ലേ​റ്റ​റു​ക​ളാ​ണ് കൈ​മാ​റി​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ക​ല​ക്ട​ര്‍ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്. ക​രി​പ്പൂ​ര്‍ വി​മാ​ന അ​പ​ക​ട​ത്തെ തു​ട​ര്‍ന്നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ക്കു​ള്ള ന​ന്ദി സൂ​ച​ക​മാ​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ത​ങ്ങ​ളു​ടെ സി.​എ​സ്.​ആ​ര്‍ ഫ​ണ്ടി​ല്‍ നി​ന്നു​ള്ള വി​ഹി​തം ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നാ​യി മാ​റ്റി​വെ​ച്ച​ത്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ള്‍ക്ക് 24.75 ല​ക്ഷം രൂ​പ​യു​ടെ 2,300 പ​ള്‍സ് ഓ​ക്സി മീ​റ്റ​റു​ക​ളാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് അ​ധി​കൃ​ത​ര്‍ ന​ല്‍കി​യ​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ അ​ജ്ഫാ​ന്‍ ഗ്രൂ​പ്പ് ഉ​ട​മ നെ​ച്ചി​ക്കാ​ട്ടി​ല്‍ മു​ഹ​മ്മ​ദ്കു​ട്ടി 11 ല​ക്ഷം രൂ​പ​യു​ടെ 30 ഐ.​സി.​യു ബെ​ഡു​ക​ളും ന​ൽ​കി. കെ.​എം.​സി.​സി അ​ബൂ​ദ​ബി ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ഷു​ക്കൂ​റ​ലി ക​ല്ലി​ങ്ങ​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ആ​റ് ഐ.​സി.​യു ബെ​ഡു​ക​ൾ കൈ​മാ​റി. ഉ​പ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ള്‍ക്ക് വി​ത​ര​ണം ചെ​യ്തു.

തി​രൂ​ര്‍, പെ​രി​ന്ത​ല്‍മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​ക​ള്‍, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി, മ​ല​പ്പു​റം, കു​റ്റി​പ്പു​റം, വേ​ങ്ങ​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ക്ക് ഐ.​സി.​യു ബെ​ഡു​ക​ള്‍ ന​ല്‍കി. പെ​രി​ന്ത​ല്‍മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വെൻറി​ലേ​റ്റ​റു​ക​ളും കൈ​മാ​റി.

Sക​ല​ക്ട​റേ​റ്റി​ല്‍ ല​ഭി​ച്ച മ​റ്റ് ഉ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ആ​വ​ശ്യ​ക്കാ​ർ​ക്കെ​ത്തി​ക്കും. സ​ബ്ക​ല​ക്ട​ര്‍ കെ.​എ​സ്. അ​ഞ്ജു, അ​സി. ക​ല​ക്ട​ര്‍ വി​ഷ്ണു​രാ​ജ്, എ.​ഡി.​എം എ​ന്‍.​എം. മെ​ഹ​റ​ലി, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ പി.​എം. പു​രു​ഷോ​ത്ത​മ​ന്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.