പരപ്പനങ്ങാടി: സ്വന്തമായൊരു കിടപ്പാടം സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ ഇർഷാദ്. ഇതിനിടെ അപകടംപറ്റി കിടപ്പിലായതോടെ ഇല്ലാതായത് ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിെൻറ സ്വപ്നങ്ങളാണ്. വാടക ക്വാർട്ടേഴ്സിലെ ജീവിതം ലോക്ഡൗണിൽ വഴിമുട്ടിയതോടെ ഭാര്യ ഹാജ്യാരകത്ത് സാജിദയുടെ ബന്ധുക്കളുടെ സഹായത്താൽ കിടപ്പാടവും മൂന്നുസെൻറ് സ്ഥലവും ആറ് ലക്ഷം രൂപക്ക് ലഭ്യമായി.
പലരിൽനിന്നായി നാലുലക്ഷം രൂപ ഇതിനകം ഇർഷാദും സ്വരൂപിച്ചു. ഇതിനിടെയാണ് ജീവിതോപാധിയായ ഓേട്ടായുമായി പോകുന്നതിനിടെ മറിഞ്ഞ് നട്ടെല്ലിന് പരിക്കേറ്റു കിടപ്പിലായത്. സർക്കാർ ആശുപത്രിയിൽ ചികിത്സ തുടരുന്ന ഇർഷാദിന് വിദഗ്ധ ചികിത്സക്ക് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ കോവിഡ് രോഗികളുടെ വർധന മൂലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വാർഡ് കൗൺസിലർ ഫാത്തിമ റഹീം ചെയർ പേഴ്സനും പൊതു പ്രവർത്തകൻ പാലാഴി മുഹമ്മദ് കോയ കൺവീനറും പി.കെ. അബൂബക്കർ ഹാജി, കെ.പി. അബ്ദുൽ റഹീം എന്നിവർ രക്ഷാധികാരികളുമായി ജനകീയ സഹായ സമിതി രൂപ വത്കരിച്ചിട്ടുണ്ട്. പഞ്ചാബ് നാഷനൽ ബാങ്കിെൻറ പരപ്പനങ്ങാടി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4522000100028675, IFSC: PUNB0452200. ഫോൺ: 9497080460.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.