ഷൗ​ക്ക​ത്ത​ലി

14കാരിയെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീഡിപ്പിച്ച കേസിൽ മുഴുവൻ പ്രതികളും പിടിയിൽ

ക​ൽ​പ​ക​ഞ്ചേ​രി: പ​തി​നാ​ലു​കാ​രി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. കു​റു​ക സ്വ​ദേ​ശി വ​ലി​യ​ക​ണ്ട​ത്തി​ൽ ഷൗ​ക്ക​ത്ത​ലി​യെ​യാ​ണ് (29) സി.​ഐ എം.​ബി. റി​യാ​സ് രാ​ജ​യും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മ​റ്റ്​ പ്ര​തി​ക​ൾ നാ​ട്ടി​ലെ​ത്തി​യെ​ന്ന വി​വ​രം അ​റി​ഞ്ഞ് വ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി. മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ലാ​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. താ​നൂ​ർ ഡി​വൈ.​എ​സ്.​പി എം.​ഐ. ഷാ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ.​എ​സ്.​ഐ ര​വി, പി. ​സ​ജു​കു​മാ​ർ, സ്മി​തേ​ഷ്, ശൈ​ലേ​ഷ്, റോ​യി, ര​ജി​ത എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - 14 years old girl raped; all accused under police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.