പിടിയിലായ പ്രതികൾ

ആശുപത്രി ജീവനക്കാരെ മർദിച്ച് മുങ്ങിയ പ്രതികൾ പിടിയിൽ

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി സു​പ്രി​യ ഹോ​സ്പി​റ്റ​ലി​ൽ അ​തി​ക്ര​മം ന​ട​ത്തി ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. ക​ൽ​പ്പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ നെ​ടും​തൊ​ടി ശി​വ​രാ​ജ് (25), നാ​യ​രു​പ​ടി​ക്ക​ൽ വി​ൻ​ഷാ​ന്ത് (30), കാ​ടാ​മ്പു​ഴ ജാ​റ​ത്തി​ങ്ക​ൽ സ്വ​ദേ​ശി പ​ള്ള​ത്ത് വി​ജു (31), ക​ൽ​പ്പ​ക​ഞ്ചേ​രി ത​ണ്ണീ​ർ​ച്ചാ​ൽ സ്വ​ദേ​ശി വാ​ക്ക​പ്പ​റ​മ്പി​ൽ റിം​ഷാ​ദ് (26) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ന​വം​ബ​ർ 22ന് ​വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വു​മാ​യി എ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തി​ന് ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. സി.​ഐ. എം.​ബി. റി​യാ​സ് രാ​ജ, എ​സ്.​ഐ. ബി. ​പ്ര​ദീ​പ് കു​മാ​ർ, അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ​മാ​രാ​യ പി. ​ച​ന്ദ്ര​ൻ, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ ര​വി, സി.​പി.​ഒ​മാ​ര​യ ശൈ​ലേ​ഷ്, ശ​ര​ത്ത് നാ​ഥ്, ഡ​ബ്ല്യു.​സി.​പി.​ഒ​മാ​രാ​യ നി​ത, ര​ജി​ത എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു

Tags:    
News Summary - Defendants arrested for beating hospital staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.