കൽപകഞ്ചേരി: ലോക ലഹരി വിരുദ്ധ ദിനത്തിൽ റോക്കറ്റ് വിക്ഷേപണത്തിലൂടെയും മാജിക്കിലൂടെയും ലഹരി വിരുദ്ധ സന്ദേശം നൽകി കൽപകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിലെ സയൻസ് ക്ലബ് വിദ്യാർഥികൾ. ഏഴാം ക്ലാസ് വിദ്യാർഥി അഭിനവാണ് റോക്കറ്റും ലോഞ്ചിങ് പാഡും നിർമിച്ചത്. എസ്.എം.സി ചെയർമാൻ അബ്ദുൽഖാദർ കുന്നത്ത് ഉദ്ഘാടനം ചെയ്തു. എച്ച്.എം സിനി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഹമീദ്, എസ്.എം.സി വൈസ് പ്രസിഡന്റ് കുഞ്ഞി തങ്ങൾ, ജിനു, ജിബി ജോർജ്, നിഷ, അഖില, അബ്ദുൽ നസീർ, സി.വി. ബഷീർ, ഹംസ മൂർക്കത്ത്, കണ്ണൻ, ഗിൽസ എന്നിവർ സംസാരിച്ചു.
തിരുനാവായ: ചേർന്നുനിൽക്കുന്നവരുടെ ചിരി മായാതിരിക്കാൻ ലഹരിയോട് നോ പറയാം എന്ന സന്ദേശവുമായി എടക്കുളം ഗവ. എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ വാഹന യാത്രികർക്കും നാട്ടുകാർക്കും സ്നേഹപ്പൊതി നൽകി ബോധവത്കരണം നടത്തി. കുറ്റിപ്പുറം എക്സൈസ് പ്രിവന്റിവ് ഓഫിസർ കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റസിയ കൂടപ്പാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക യു. പ്രമീള, സിദ്ദീഖുൽ അക്ബർ, എ. ഷർമിള, ജി.പി. ചിത്തിര, സി.വി. ജാഫർ, സി. അബ്ദുൽ മജീദ്, ലിഡ മറിയം ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
ആലത്തിയൂർ: കെ.എച്ച്.എം.എച്ച്.എസ്.എസ് കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ മംഗലം മുതൽ ആലത്തിയൂർ വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. മംഗലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.ടി. റാഫി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.കെ. സലിം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.കെ. അബ്ദുൽ ജബ്ബാർ, ഷഫീർ, ബാബു എന്നിവർ സംസാരിച്ചു. കായികാധ്യാപകൻ എം. ഷാജിർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റഷീദ് നന്ദിയും പറഞ്ഞു. കായിക താരങ്ങളായ സി. അശ്വിൻ, കെ.പി. ഗീതു, റിദ, ഹരിത നേതൃത്വം നൽകി.
തിരൂർ: ടി.ഐ.സി സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. എക്സൈസ് സി.ഐ കെ. അജയൻ മുഖ്യാഥിതിയായി. വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ നജീബ് പി. പരീത് അധ്യക്ഷത വഹിച്ചു. പ്രമുഖ ആന്റി ഡ്രഗ് ആക്ടിവിസ്റ്റ് സാബു വിദ്യാർഥികളോട് സംവദിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗീതശിൽപവും നടന്നു. വൈസ് പ്രിൻസിപ്പൽ നൗഫൽ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ ജാസിറ, അധ്യാപകരായ ആശിർ, അർഷാദ്, ഷഫീക്, സരസ്വതി, ബുഷ്റ നേതൃത്വം നൽകി.
തിരൂർ: പറവണ്ണ സലഫി ഇ.എം സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്ന് വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ ഗാനാലാപനം, പ്രഭാഷണം, പോസ്റ്റർ രചന, കൊളാഷ് എന്നിവയും സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ ടി. മുനീർ, ഹമീദ് പാറയിൽ, ടി.എം. നാസർ, കെ. നുസ്രത്, സുജന പ്രദീപ്, കെ. പ്രിയ എന്നിവർ നേതൃത്വം നൽകി.
തിരൂർ: ബി.പി അങ്ങാടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും ഗൈഡ്സും സംയുക്തമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർഥിനികൾക്ക് എൻ.എസ്.എസ് വളന്റിയർമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ മിനി കുമാരി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ജലജ ലഹരി വിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ രാജേഷ്, റിയാസ്, സൗമ്യ, സിജി, ധന്യ, ആഷ്ലി, ശിഹാബ്, റെനീഷ, ബിജോഷ് എന്നിവർ നേതൃത്വം നൽകി.
താനൂർ: സൈക്കോ സോഷ്യൽ കൗൺസിലിങ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ദേവധാർ സ്കൂളിലും താനൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തും ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രധാനാധ്യാപിക പി. ബിന്ദു, പി.ടി.എ വൈസ് പ്രസിഡന്റ് ഇ. പ്രസന്നൻ, അധ്യാപകരായ ദിൽന, ജിഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.