കൽപകഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. വളവന്നൂർ പൂന്തോട്ടപ്പടി സ്വദേശികളായ ആറ്റുപുറത്ത് മുഹമ്മദ് ഇഖ്ബാൽ (27), പരപ്പിൽ മുഹമ്മദ് ആഷിക് (28) എന്നിവരെയാണ് കൽപകഞ്ചേരി സി.ഐ എം.ബി. റിയാസ് രാജയും സംഘവും കോഴിക്കോട് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അവിടെനിന്ന് ദുബൈയിലേക്കും കടന്ന ഇവരെ മലയാളി കൂട്ടായ്മകളുടെയും സി.ഐ.ഡി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പൊലീസ് കണ്ടെത്തി തന്ത്രപരമായി നാട്ടിലേക്ക് എത്തിക്കുകയും വിമാനത്താവളത്തിൽ പിടികൂടുകയുമായിരുന്നു.
ഇതോടെ കേസിൽ എട്ട് പേർ അറസ്റ്റിലായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ മണികണ്ഠൻ, എ.എസ്.ഐ സി. രവി, സീനിയർ പൊലീസ് ഓഫിസർ പി. സജുകുമാർ, പി. ഷാജു, സി.പി.ഒ ശൈലേഷ്, ഡബ്ലിയു സി.പി.ഒ എം.എ. രജിത, നീന, സി.പി.ഒമാരായ സോജി, ജോൺസൺ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.