കൽപകഞ്ചേരി: വളവന്നൂർ ബാഫഖി യതീംഖാനയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടുങ്ങാത്തുകുണ്ട് കെ.എസ്.ഇ.ബി ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. കുറുക റോഡിലെ മുണ്ടൻചിറ സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപെത്ത വാടകക്കെട്ടിടത്തിലേക്കാണ് ഓഫിസ് മാറുന്നത്.
കടുങ്ങാത്തുകുണ്ട് കുറുക റോഡിൽ മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് നിലവിൽ ഓഫിസ് പ്രവർത്തിക്കുന്നത്. ഡിസംബറോടെ ഓഫിസിന് നൽകിയ കരാർ കാലാവധി അവസാനിച്ചിരുന്നു. ഈ കെട്ടിടത്തിൽ വിവിധ ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്.
കെട്ടിടങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് വാടകക്കരാർ പുതുക്കി നൽകാത്തതെന്ന് യതീംഖാന അധികൃതർ അറിയിച്ചു. എന്നാൽ, കടുങ്ങാത്തുകുണ്ട് സബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓഫിസ് നിർമിക്കാൻ സ്ഥലസൗകര്യം ഉണ്ടെങ്കിലും സാങ്കേതിക കാരണങ്ങൾ തടസ്സമാകുകയാണ്.
പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കൽപകഞ്ചേരി, കുറുക്കോൾ ഭാഗത്തുനിന്ന് വൈദ്യുതി ബിൽ അടക്കാനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി വരുന്നവർ രണ്ട് ബസ് കയറിയിറങ്ങേണ്ട അവസ്ഥയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.