കൽപകഞ്ചേരി: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും ഓൺലൈൻ, ഓഫ്ലൈൻ രംഗങ്ങളിലെ സേവന മികവിന് സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ, മികച്ച യൂനിറ്റ് എന്നീ പുരസ്കാരങ്ങൾക്ക് വളവന്നൂർ അൻസാർ അറബിക് കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. സി. മുഹമ്മദ് റാഫിയും 177 നമ്പർ യൂനിറ്റും അർഹരായി.
പ്രളയദുരിതാശ്വാസ ഭാഗമായി വളവന്നൂർ പഞ്ചായത്തിലും തിരൂർ നഗരസഭയിലുമായി നിർമിച്ച രണ്ട് വീടുകൾ, പുറത്തൂർ പഞ്ചായത്തിൽ നടപ്പാക്കിയ പ്രളയാനന്തര പ്രവർത്തനങ്ങൾ, സ്വച്ഛ് ഭാരത് പ്രവർത്തനങ്ങളിലെ മികവ്, ഗാന്ധി @ 150 പ്രവർത്തനങ്ങൾ, കോവിഡ് മഹാമാരി പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് നടത്തിയ സേവന പ്രവർത്തനങ്ങൾ, വാക്സിനേഷൻ ഡ്രൈവിലെ വളൻററി സേവനങ്ങൾ പദ്ധതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അവാർഡ്.
ഡോ. മുഹമദ് റാഫി പത്ത് വർഷമായി പ്രോഗ്രാം ഓഫിസറാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻ.എസ്.എസ് ഉപദേശക സമിതി അംഗവും അറബി വിഭാഗത്തിൽ റിസർച് ഗൈഡുമാണ്. കേന്ദ്ര സർക്കാറിെൻറ സ്വച്ഛ് ഭാരത് അവാർഡ് നേടിയിരുന്നു. ഭാര്യ: ഷമീറ നാലകത്ത്. മക്കൾ: ദിൽഫ, രിഫ്ദ, അഹ്മദ് സൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.