കൽപകഞ്ചേരി: അമ്പതാമത് സംസ്ഥാന ഖോ ഖോ അസോസിയേഷൻ സീനിയർ പുരുഷ-വനിത ചാമ്പ്യൻഷിപ്പിന് തുവ്വക്കാട് സ്റ്റേഡിയത്തിൽ തുടക്കം. ജില്ല ഖോ ഖോ അസോസിയേഷനും ടീം തുവ്വക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ പതിനാല് ജില്ലകളിൽനിന്നായി 700ഓളം കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ നാസർ കടമ്പിൽ അധ്യക്ഷത വഹിച്ചു.
ഖോ ഖോ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ടി. സജിത്ത്, ഖോ ഖോ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ, അഖിലേന്ത്യ ഖോ ഖോ ഫെഡറഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജി.വി പിള്ള, ഖോ ഖോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി. രാധാകൃഷ്ണൻ നായർ, വാർഡ് മെംബർ കല്ലുടുമ്പിൽ സുരേന്ദ്രൻ, രാജേഷ് പണിക്കർ, ഞാരക്കാട് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. സി. അലവിക്കുട്ടി സ്വാഗതവും കല്ലുടുമ്പിൽ വിനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.