കോട്ടക്കൽ: പഠിച്ചിറങ്ങിയ സ്കൂളിനെ പച്ചപ്പണിയിക്കാന്‍ പൂർവ വിദ്യാർഥികള്‍. 2002 എസ്.എസ്.എല്‍.സി ബാച്ചിെൻറ സഹകരണത്തോടെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലാണ് തെച്ചിത്തോപ്പ് പൂന്തോട്ടം തയാറാക്കുന്നത്. എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നാസര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ പച്ചപ്പ് ക്ലബിന് കീഴില്‍ സ്കൂള്‍ സൗന്ദര്യവത്കരണത്തിെൻറ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് ഓഫിസ് കെട്ടിടത്തിെൻറ മുന്‍വശത്താണ് തെച്ചിത്തോപ്പ് തയാറാക്കുന്നത്. പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എം.ജി. ഗൗരി, പി.ടി.എ പ്രസിഡൻറ് പന്തക്കന്‍ ഖാദര്‍ ഹാജി, പി. ബഷീര്‍, കെ.പി. നാസര്‍ എന്നിവർ സംസാരിച്ചു. പൂര്‍വ വിദ്യാർഥി പ്രതിനിധികളായ മനാഫ്, സലാം, ശരീഫ്, ശിഹാബ്, അയ്യൂബ്, ഷംസീര്‍ സ്വാഗതമാട്, കബീര്‍ സ്വാഗതമാട്, ഷൗക്കത്ത്, ഷാഹിന, മൈമൂന, ദീപ, നജ്മു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.