കോട്ടക്കൽ: അപ്രതീക്ഷിതമായി ആശുപത്രി വളപ്പിലേക്ക് അമിത വേഗത്തിലെത്തിയ സ്വകാര്യബസിനെ കണ്ട് എല്ലാവരും അമ്പരന്നു. സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ആശുപത്രി ജീവനക്കാർ ഉടൻ കർമനിരതരായി. സ്ട്രെച്ചറെടുത്ത് ബസിനരികിലേക്ക് എത്തുമ്പോഴേക്കും അവശയായ 17കാരിയെ ചേർത്തുപിടിച്ച് ബസ് ജീവനക്കാരും സഹയാത്രികരും തയാറായിരുന്നു.
ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്നു ഹോളി മരിയ സ്വകാര്യബസ്. ഇതിനിടെയാണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ ഏറ്റവും അടുത്തുള്ള ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിലേക്ക് സ്വകാര്യബസ് ഓടിച്ചുകയറ്റുകയായിരുന്നു.
തുടർന്ന് അടിയന്തരശുശ്രൂഷ നൽകി. കേച്ചേരി സ്വദേശിയായ വിദ്യാർഥിനി സുഖം പ്രാപിച്ചുവരുന്നു. യാത്രക്കാരിയെ സുരക്ഷിതമായി എത്തിച്ച ബസ് ജീവനക്കാർ കർത്തവ്യബോധത്തിന്റെ മാതൃകയാണ് തീർത്തത്. മിനിറ്റുകൾക്കകം സ്വകാര്യബസ് യാത്ര തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.