മലപ്പുറം: കോട്ടപ്പടിയിൽ മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിെൻറ ഭാഗമായി നിലവിലെ മാർക്കറ്റ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് സമുച്ചയം പണിയുന്നതിന് ഒന്നര മാസം മുമ്പ് ധനമന്ത്രി ഡോ. തോമസ് ഐസക് ശിലയിട്ടിരുന്നു.
വ്യാപാരികൾക്ക് കച്ചവടം തുടരാൻ താൽക്കാലിക ഷെഡുകൾ ഒരുക്കിയിട്ടുണ്ട്. മത്സ്യ^മാംസ കച്ചവടക്കാർക്ക് മാർക്കറ്റിനോട് ചേർന്നാണ് ബദൽസംവിധാനം. മറ്റു വ്യാപാരികൾക്ക് സ്റ്റേഡിയത്തിനരികിലെ സ്പോർട്സ് കൗൺസിലിെൻറ സ്ഥലത്തും ഷെഡുകൾ നിർമിച്ചു. ചിലർ സ്വന്തം നിലക്ക് ബദൽമാർഗങ്ങൾ തേടി.
12.85 കോടി രൂപ ചെലവിൽ നാലുനില കെട്ടിടത്തോടെയാണ് മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്. മാർക്കറ്റിന് 5616 ചതുരശ്രമീറ്റർ പ്ലിന്ത് ഏരിയയുണ്ട്.
താഴത്തെ നിലയിലെ 43 മുറികൾ മത്സ്യ^പച്ചക്കറി കച്ചവടക്കാർക്കുള്ളതാണ്. ഒന്നാം നിലയിൽ 43 കടമുറികളുണ്ടാവും. രണ്ടാം നിലയിൽ സൂപ്പർ മാർക്കറ്റുകൾക്കും ഓഫിസുകൾക്കും ട്രേഡ് സെൻററിനും അനുയോജ്യമായ രീതിയിലായിരിക്കും നിർമാണം.
മാലിന്യസംസ്കരണ പ്ലാൻറ്, മിനി ഗാർഡൻ, ലിഫ്റ്റ് തുടങ്ങിയവ കെട്ടിടത്തിെൻറ ഭാഗമായുണ്ടാവും. മുകളിലും താഴെയും പാർക്കിങ് സൗകര്യമുണ്ടാവും. ലിഫ്റ്റ് സംവിധാനത്തിലാണ് മുകളിലേക്ക് വാഹനങ്ങളെത്തിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ സൗകര്യങ്ങളോടുകൂടിയ ശുചിമുറികളും നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.