മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഇറക്കവും വളവും ചേർന്ന ഭാഗത്തെ ഇന്ധന ചോർച്ച സ്ഥിരം സംഭവമാവുന്നു. ശനിയാഴ്ച രാവിലെ 11ന് ഇരുചക്ര വാഹന യാത്രക്കാരൻ ഡീസലിൽ തെന്നി വീണു പരിക്കേറ്റു. ഈ ആഴ്ച മൂന്നാമത്തെ തവണയാണ് ഇവിടെ ഇന്ധനം ചോരുന്നത്.
ടാങ്കിൽ മുഴുവനായും ഇന്ധനം നിറച്ചു വേഗത്തിൽ കടന്നു പോവുന്ന ബസിൽ നിന്നാണ് ചോർച്ചയെന്ന് സമീപത്തെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാന സംഭവത്തിൽ ബൈക്ക് യാത്രക്കാരന് വീണു പരിക്കേറ്റിരുന്നു. സ്ഥലത്ത് എത്തിയ മലപ്പുറം അഗ്നി രക്ഷ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. സി. മുഹമ്മദ് ഫാരിസിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒ കെ.പി. ജിഷ്ണു, എഫ്.ആർ.ഒ ഡി. ശരത്, ഹോം ഗാർഡ് സുരേഷ് ബാബു തുടങ്ങിയവർ ചേർന്ന് മരപ്പൊടി വിതറി റോഡ് ഗതാഗതയോഗ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.