പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പാലക്കാട്-കോഴിക്കോട് ദേശീയ പാത ഉപരോധിച്ച കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്-കോഴിക്കോട് ദേശീയ പാത ഉപരോധിച്ച കെ.എസ്.യു 12 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിലായ പ്രവർത്തകരെ കൊണ്ടുപോകുന്ന ബസ് സമരക്കാർ തടഞ്ഞു.


പൊലീസ് ബസ്സിന് മുകളിൽ കയറി കെ.എസ്.യു പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ബസ് പിറകോട്ട് എടുത്താണ് പൊലീസ് കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയത്. സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. കയ്യാങ്കളിയിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച കെ.എസ്.യു പ്രഖ്യാപിച്ച കലക്ടറേറ്റ് മാർച്ചിനോടനുബന്ധിച്ചാണ് റോഡുപരോധം അരങ്ങേറിയത്.

Tags:    
News Summary - KSU activists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.