കുറ്റിപ്പുറം: വ്യവസായ രംഗത്ത് കുതിച്ചുയരാൻ കുറ്റിപ്പുറം. കിൻഫ്ര പാർക്കിൽ നിരവധി വ്യവസായ യൂനിറ്റുകളാണ് ആരംഭിക്കുന്നത്. 2016-ൽ സർക്കാരുമായി സഹകരിച്ചുള്ള മണൽ ശുദ്ധീകരണ ഫാക്ടറി സ്വകാര്യക്കമ്പനി ഇവിടെ ആദ്യം ആരംഭിച്ചത്. പുതിയ 16 യൂനിറ്റുകൾ ആരംഭിക്കാൻ സ്ഥലം നൽകി. ഇതിൽ നാല് വ്യവസായ സംരംഭം നാല് മാസത്തിനകം ആരംഭിക്കും. പി.വി.സി ലാമിനേഷൻ ഷീറ്റ് നിർമാണ യൂനിറ്റ്, ഷാനിറ്റസർ മാസക് നിർമാണ യൂനിറ്റ്, കോൾഡ് സ്റ്റോറേജ് നിർമാണ യൂനിറ്റ്, ലിഫിറ്റ് നിർമാണ യൂനിറ്റ്, ഓഫ് സെറ്റ് പ്രിന്റിങ് യൂനിറ്റ്, പേപ്പർ ബാഗ് യൂനിറ്റ്, പവർ ബാങ്ക്, യു.എസ്.ബി യൂനിറ്റ്, ക്ലീൻ കേരളയുടെ ഇ- വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ് സംസ്കരണ പ്ലാന്റ് എന്നിവയാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി കിൻഫ്ര ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവൃത്തികൾക്ക് തുടക്കമായി. ഗതാഗത സൗകര്യത്തിനായി ഒന്നര കിലോമീറ്ററോളം റോഡ് ടാറിങ് ആരംഭിച്ചു കഴിഞ്ഞു. മൂന്നരക്കോടിയിൽപ്പരം രൂപ ചെലവഴിച്ചാണ് ആധുനികരീതിയിൽ ഒന്നരക്കിലോമീറ്ററോളം റോഡ് നിർമിക്കുന്നത്. വ്യവസായ യൂനിറ്റുകളിലേക്കുള്ള ഗതാഗതത്തിന് സൗകര്യപ്രദമാകുന്ന രീതിയിലാണ് റോഡ് നിർമാണം. കഴിഞ്ഞ മേയിൽ റോഡുപണി ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ കരാറെടുത്ത കമ്പനികൾ പിന്തിരിഞ്ഞതോടെയാണ് നിർമാണം അനിശ്ചിതത്വത്തിലായത്. നിലവിൽ കൊച്ചി ആസ്ഥാനമായ ഇൻകെൽ കമ്പനിക്കാണ് റോഡിന്റെ നിർമാണ ചുമതല. ജലദൗർലഭ്യം പരിഹരിക്കുന്ന പദ്ധതികളും അടുത്ത് തന്നെ ആരംഭിക്കും. രണ്ട് കിലോമീറ്റർ ദൂരപരിധിയിലെ കിണറിൽ നിന്നും വെള്ളം എത്തിക്കും. വർഷങ്ങൾക്കുമുൻപ് പ്രവർത്തനം നിലച്ച കേരള സോപ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 18 ഏക്കർ ഭൂമിയാണ് കിൻഫ്ര ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.