ചേലേമ്പ്ര: ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിനും ചേനമല മാളാത്തുപുറായി നിവാസികൾക്കും കിണർ കുഴിക്കാനുള്ള സ്ഥലങ്ങൾ സൗജന്യമായി നൽകി രണ്ട് മനുഷ്യസ്നേഹികൾ.
കുടുംബാരോഗ്യ കേന്ദ്രത്തിന് കിണർ കുഴിക്കാനുള്ള സ്ഥലം അറപ്പൊയിൽ സൈദലവി എന്ന ബിച്ചുവും ചേനമല നിവാസികൾക്കുള്ള കിണറിനുള്ള സ്ഥലം കുമ്മാളി കുന്നുങ്കാവിൽ ഉണ്ണിമോയിനുമാണ് സൗജന്യമായി നൽകിയത്. ഇവരിൽനിന്ന് ആധാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ജമീല ഏറ്റുവാങ്ങി.
കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കിണർ കുഴിക്കാൻ അഞ്ച് ലക്ഷം രൂപ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. നിലവിൽ പുറത്തുനിന്ന് വണ്ടിയിലാണ് വെള്ളം കൊണ്ടുവരുന്നത്. കിണർ യാഥാർഥ്യമാവുന്നതോടെ ഇതിനും പരിഹാരമാവും.
ചേനമല മാളാത്തുപുറായി സ്ഥലത്ത് കിണർ കുഴിക്കാനും വാട്ടർ ടാങ്കിനും പമ്പ് ഹൗസിനുമായി ജില്ല പഞ്ചായത്തിെൻറ 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിെൻറ 10 ലക്ഷവുമായി 20 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്. ചേനമല മാളാത്തുപുറായി കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും.
ചടങ്ങിൽ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ജമീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ദേവദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ പൈങ്ങോട്ടൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സമീറ, വാർഡ് മെംബർ അബ്ദുൽ ബഷീർ, സി. ജൈസൽ, സി.സി. ഷബീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.